കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷങ്ങൾ ആയി 400 അധികം സിനിമകൾ ചെയ്തു മലയാള സിനിമയിൽ നിൽക്കുന്ന താരം ആണ് സുധീർ കുമാർ എന്ന മണിയൻപിള്ള രാജു. രാജു എന്ന പേര് അദ്ദേഹത്തിനെ വീട്ടിൽ വിളിക്കുന്നത് ആയിരുന്നു.
അതുപോലെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തിയതോടെ ആണ് മണിയൻപിള്ള രാജു എന്ന പേരിൽ സുധീർ കുമാർ അറിയാൻ തുടങ്ങിയത്. അമ്മയാണ് തനിക്ക് അഭിനയ ലോകത്തിലേക്ക് വരാൻ പ്രചോദനം ആയതെന്ന് മണിയാപിള്ള രാജു പറയുന്നത്.
ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിൽ കൂടി ആണ് താൻ എവിടെ വരെ എത്തിയത്. മദ്രാസിൽ സിനിമയിൽ ഒരു വേഷം ലഭിക്കാൻ വേണ്ടി ഒട്ടേറെ നാളുകൾ അലഞ്ഞിട്ടുണ്ട് എന്ന് ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.
തനിക്ക് ഒപ്പം താമസിച്ച ആളുകൾ ആയിരുന്നു കൊച്ചിൻ ഹനീഫ യും കുഞ്ചനും എന്നും ഭക്ഷണം കഴിക്കാൻ ഇല്ലാത്തപ്പോൾ പണം തന്നു സഹായിച്ചയാൾ ആണ് കൊച്ചിൻ ഹനീഫ എന്ന് രാജു പറയുന്നു. ജീവിതത്തിൽ തനിക്ക് ഒട്ടേറെ ആളുകൾ സഹായിച്ചിട്ടുണ്ട് എന്നും മണിയൻപിള്ള രാജു പറയുന്നു.
പ്രിയദർശനും മോഹൻലാലും ആയുള്ള സൗഹൃദത്തെ കുറിച്ചാണ് മണിയൻ പിള്ള രാജു പറയുന്നത്. പ്രിയന്റെ സെറ്റിൽ പോയാൽ ഒരു പിക്കിനിക്കിന് പോകുന്നത് പോലെയാണ്. ഇപ്പോഴും തമാശയും ചിരിയും ഒക്കെയാണ്. പ്രിയദർശന് ദേഷ്യം എന്ന സംഭവം സിനിമ സെറ്റിൽ ഞാൻ കണ്ടിട്ടില്ല.
ദേഷ്യം വരേണ്ട സന്ദർഭത്തിൽ ദേഷ്യം വരാതെ ഇരിക്കുന്നതിനെ കുറിച്ച് ഞാൻ ഒരിക്കൽ ചോദിച്ചു. അറബിയും ഒട്ടകവും എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് അബുദാബിയിൽ ആണ് ഷൂട്ടിംഗ്. ഒരു വലിയ ഹാളിൽ ലൈറ്റപ്പ് ചെയ്ത് ഞാനും സുരാജ് സീൻ ഒക്കെ ആണ് എടുക്കുന്നത്.
പ്രിയൻ തന്റെ സഹ സംവിധായകരോട് ചോദിച്ചു എന്തേലും ഷോട്ട് ബാക്കി ഉണ്ടോ ഇത്രേം ലൈറ്റ് പൊളിച്ചു അപ്പുറത്തേക്ക് മാറ്റുകയാണ്. ഒന്നുമില്ല എന്ന് കൂടെ ഉള്ളവർ പറയുന്നു. അപ്പോൾ ഞാനും പ്രിയനും മാറിനിന്ന് സംസാരിക്കുന്നു. ഈ ലൈറ്റപ്പ് ഒക്കെ പൊളിച്ചു മാറ്റി. അപ്പോൾ അസിസ്റ്റന്റ് എത്തി. സർ ഒരു അബ്‌ദം പറ്റി.
രാജു ചേട്ടന്റെ ഷോട്ടിൽ സുരാജേട്ടന്റെ കൗണ്ടർ ഷോട്ട് എടുക്കാൻ പറ്റിയില്ല. എന്താണ് സ്ഥിതി. ഞാൻ ആണെങ്കിൽ അവനെ ചീത്ത വിളിച്ചു നശിപ്പിച്ചു കളഞ്ഞേനെ. അവനോന്റെ ജോലിയിൽ അത്രക്കും ആത്മാർത്ഥത ഉള്ളോ എന്ന് ചോദിക്കും. പ്രിയൻ പറഞ്ഞത്. ഇപ്പോൾ വേറെ ലൈറ്റപ് ചെയ്തേക്കുവല്ലേ അത് കഴിഞ്ഞു ഇത് എടുക്കാം.
അപ്പോൾ ഞാൻ പ്രിയനോട് ചോദിച്ചു അത് എന്താണ് എന്ന്. പ്രിയനേ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് മല മറിഞ്ഞു വന്നാലും കൂൾ കൂൾ എന്ന മൈൻഡ് ആണ്. നീ നോക്ക്.. ഞാൻ അവനെയും ചീത്ത വിളിച്ചു അവന്റെ വെറുപ്പ് സമ്പാദിച്ചു അവനെയും എന്റെയും ബിപി കൂട്ടേണ്ട ആവശ്യം ഉണ്ടോ..
എന്തായാലും എന്ത് പറഞ്ഞാലും ആ ഷോട്ട് എടുക്കണം. തനിക്ക് ഇഷ്ടപെട്ട തന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുന്നതിന് ഇടയിൽ ആണ് മോഹൻലാലിനെ കുറിച്ച് രാജു പറഞ്ഞത്… പ്രിയദർശൻ സംവിധാനം ചെയ്ത ഡിം തരിക തോം എന്ന ചിത്രം. ശിവ സുബ്രമണ്യൻ എന്ന കഥാപാത്രം. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ സംഭവം.
എന്നെ പ്രിയദർശൻ നായകൻ ആക്കി എടുത്ത സിനിമയാണ്. ശരിക്കും പറഞ്ഞാൽ ആ സമയത്തിൽ ഒരു പടം ചെയ്യാൻ ആയി ആനന്ദേട്ടൻ വന്നു പറഞ്ഞപ്പോൾ മോഹന്ലാലിനെയാണ് അവർ സമീപിച്ചത്. വേറൊരു കഥക്ക് വേണ്ടി. മോഹൻലാൽ പറഞ്ഞു എനിക്ക് പടം ഉണ്ട് ആ സമയത്തിൽ എന്ന്.
അഡ്വാൻസ് ഒക്കെ വാങ്ങിച്ചാൽ എനിക്ക് വരാൻ കഴിയില്ല എന്ന്. അപ്പോൾ പറഞ്ഞു എന്നാൽ നമ്മൾ രാജുവിനെ വെച്ച് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അയ്യോ വളരെ സന്തോഷം ആണ് എന്ന് മോഹൻലാൽ പറഞ്ഞത്. അങ്ങനെ എന്നെ നായകനാക്കി തീരുമാനിച്ചു.
ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്നേ വേറെ ഒരു വിളി വരുന്നു മോഹൻലാലിന്റെ അപ്പോൾ ഉള്ള സിനിമ ക്യാൻസൽ ആയി എന്ന്. മോഹൻലാൽ ഫ്രീ ആണ്. ഉടനെ പ്രിയൻ ചോദിച്ചു നീ ചെയ്യുന്നോ എന്ന്. ശേ അത് മോശം. രാജു ചെയ്യാൻ ചെയ്യാൻ പോകുന്ന സിനിമ അല്ലെ..
അല്ല രാജുവിന് നല്ല വേഷം കൊടുക്കാം എന്ന് പ്രിയൻ പറഞ്ഞു. അത്രേം ദിവസം ഞാൻ ഫ്രീ ആയിരിക്കും. അത് രാജു ചെയ്യട്ടെ.. എന്ന് പറയാൻ ഉള്ള വലിയ മനസ്സ് കാണിച്ച ആൾ ആണ് മോഹൻലാൽ. വേറെ ആരാണ് എങ്കിലും ഒരു തരക്കേടില്ലത്ത വേഷം എനിക്ക് കിട്ടും എന്ന് പറഞ്ഞു കേറി അഭിനയിക്കും.
ഒരു മാസത്തെ പൈസ. അന്നത്തെ കാലത്തിൽ പ്രിയദർശന്റെ പടം എന്നിവ എല്ലാം മോഹൻലാൽ വേണ്ട എന്ന് വെച്ച്. ഒരു മാസം മോഹൻലാൽ സിനിമ ഒന്നുമില്ലാതെ വെറുതെ ഇരുന്നു. എനിക്ക് വേണ്ടി ആയിരുന്നു അത്. മണിയൻപിള്ള രാജു പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…