മലയാളികൾക്ക് ഏറെ സുപരിചിതമായ താരം ആണ് മഞ്ജു പിള്ള. തന്റെ വിവാഹ മോചനം വരെ എത്തിയ ജീവിത സാഹചര്യത്തിന്റെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം ഇപ്പോൾ. ജീവിതത്തിൽ ഭർത്താവിനും തനിക്കും ഇടയിൽ ഉണ്ടാ ഒരു കമ്മിണിക്കേഷൻ ഗാപ് ആണ് വിവാഹം മോചനം വരെ എത്തിച്ചത് എന്നാണ് മഞ്ജു പറയുന്നത്.
സിനിമ കുടുംബത്തിൽ നിന്നും എത്തിയ ഒരു താരം ടെലിവിഷൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടം ഉള്ള താരം മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലെ മോഹനവല്ലിക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. മഴയത്തും മുമ്പേ എന്ന ചിത്രത്തിൽ കൂടി 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് ഇരട്ട കുട്ടികളുടെ അച്ഛൻ , നാലു പെണ്ണുങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ കൂടി ശ്രദ്ധ നേടി. അടൂർ ഗോപാലകൃഷ്ണൻ ചിത്രം നാല് പെണ്ണുങ്ങൾ കരിയറിലെ എന്നും ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം.
തന്റെ വിശേഷങ്ങൾ സൗഹൃദങ്ങൾ കുടുംബം എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഇപ്പോൾ വിവാഹ മോചനം വരെ എത്തിയ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ആണ് താരം അഭിമുഖത്തിൽ മനസ്സ് തുറക്കുന്നത്. തട്ടീം മുട്ടീം എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രം ആണ് മഞ്ജുവിന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊടുത്തത് എന്ന് വേണം പറയാൻ.
എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന അതെ കാര്യങ്ങൾ ആണ് പൃഥ്വിരാജ് നായകനായി എത്തിയ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ വന്നത് എന്നാണ് മഞ്ജു പറയുന്നത്. ജീവിതത്തിൽ ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തവർ ആയിരിക്കും ഭാര്യയും ഭർത്താവും ആയി വരുക എന്നാണ് മഞ്ജു പറയുന്നത്.
അവിടെ ഒരു വിധം അഡ്ജസ്റ്റുമെന്റ് നടത്തി പോകുക ആണ് വേണ്ടത്. ഞാൻ ഒരു വിധത്തിൽ അഡ്ജസ്റ്റ് നടത്തി പോകുന്നത്. സുജിത്തും അങ്ങനെ തന്നെ ആണെന്ന് ആണ് എന്റെ വിശ്വാസം. ഒരു ദിവസം ബൈക്ക് എടുത്തു പോയപ്പോൾ മോളെ വിളിക്കാൻ ആണെന്ന് ഞാൻ കരുതി. പക്ഷെ അദ്ദേഹം വേറെ വഴിക്ക് പോയത് ആയിരുന്നു.
ഞാൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മുകളിൽ നിന്നും ഞാൻ ഇറങ്ങുവാടി എന്ന് അദ്ദേഹം വിളിച്ചു പറയുന്നത്.. അപ്പോൾ വേഗം വരനെ കൊച്ചിനെ കൂട്ടിക്കൊണ്ടു വരാൻ സമയം ആയി എന്ന് ഞാനും പറഞ്ഞു. പക്ഷെ പുള്ളി ശെരിക്കും ഏതോ മീറ്റിങ്ങിന് പോയതാണ്.
ഫോൺ സൈലന്റ് ആക്കി വെക്കുകയും ചെയ്തു. പുള്ളി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. മോൾ ക്ലാസ് നിന്നും വരുന്ന സമയവും കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ അവളെ വീട്ടിൽ എത്തിച്ചു. അന്നവൾ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ.. ഭാഗ്യം കൊണ്ടാണ് എനിക്ക് അവളെ തിരിച്ചു കിട്ടിയത്. അന്ന് വിവാഹ ബന്ധം വേർപെടുത്തേണ്ടത് ആയിരുന്നു.
ഒരു കമ്മ്യൂണിക്കേഷൻ വന്നത് ആണെങ്കിൽ കൂടിയും കരച്ചിലും ബഹളവുമൊക്കെ ആയി. മോള് പോയി കഴിഞ്ഞിട്ട് പിന്നെ ജീവിച്ചിട്ട് എന്താ കാര്യം. മോളെ കൊണ്ട് വന്നു ആക്കിയ ആളോട് ഒരു താങ്ക്സ് പോലും പറയാൻ കഴിഞ്ഞില്ല. ഏറ്റവും കൂടുതൽ പേടിച്ച സമയം ആണ്. അതെ സംഭവം ഭർത്താവ് സുജിത് വാസുദേവ് സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസിൽ എടുത്തിട്ടുണ്ട്.
പ്രണയം അതിനു ശേഷം വിവാഹം ഏഴു വർഷത്തെ ദാമ്പത്യ ജീവിതത്തിൽ മകൾ ജനിച്ച ശേഷം ഇരുവരും തമ്മിൽ ഉണ്ടായ പൊരുത്തക്കേടുകൾ വിവാഹ മോചനത്തിലേക്ക് നയിക്കുന്നതും ഒക്കെ ആണ് ചിത്രത്തിൽ കാണിക്കുന്നത്. അതിൽ ഉള്ള ഒട്ടേറെ സംഭവങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് മഞ്ജു പിള്ള പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…