Top Stories

പകരക്കാരിയായി എത്തിയത് വഴിത്തിരിവായി; ഈ നടി യഥാർത്ഥത്തിൽ ആരാണെന്ന് അറിയുമോ; നടി മഞ്ജു വിജേഷിന്റെ പുതിയ വിശേഷങ്ങൾ..!!

ടെലിവിഷൻ രംഗത്തും അതോടൊപ്പം സിനിമ മേഖലയിലും സുപരിചിതയായ താരം ആണ് മഞ്ജു വിജേഷ്. ചെറുപ്പം മുതലേ കലാരംഗത്തിൽ സജീവം ആയ മഞ്ജു കോമഡി സ്റ്റാറിൽ കൂടെയാണ് കൂടുതൽ ആളുകൾക്ക് പരിചയം. ഇത് താൻടാ പോലീസ് , ദൈവമേ കൈതൊഴാം കേൾക്കുമാറാകണം പ്രേമസൂത്രം തുടങി ഒരു പിടി സിനിമകളിൽ അബ്ബിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം കുഞ്ഞനന്തന്റെ കട ആയിരുന്നു. ഹാസ്യ കലാകാരിയായി താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം.

പഠന കാലം മുതലേ താരം നൃത്തത്തിലും അഭിനയത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലത്ത് തന്നെ ഇരുപതോളം സംഗീത ആൽബങ്ങളിലും ടെലി ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മനോജ് ഗിന്നസിന്റെ സമിതിയിലെ ഡാൻസർ ആയ മഞ്ജു യദർശ്ചികമായി ആണ് മനോജ് ഗിന്നസിന്റെ ഒരു സ്കിറ്റിൽ പകരക്കാരി ചെയ്യേണ്ടി വന്നു. അത് തന്നെ ആണ് മഞ്ജുവിന്റെ ജീവിതത്തിൽ വഴിത്തിവ് ആയി മാറിയതും.

ഏഷ്യാനെറ്റിന്റെ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിൽ കൂടി ആണ് മഞ്ജു സീരിയൽ രംഗത്തേക്ക് വന്നത്. സൂര്യ ടിവിയിലെ ആടാം പാടാം കളിയും ചിരിയും തുടങ്ങിയ പ്രോഗ്രാമിൽ കൂടിയും ശ്രദ്ധേയയായി. നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ആദ്യമായി സംവിധാനം ചെയ്ത ടെലി ഫിലിമിൽ നല്ലൊരു വേഷം ചെയ്തിരുന്നു. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇന്ദ്ര എന്ന താരം വ്യത്യസ്തമായ വേഷം ചെയ്തിരുന്നു. മഴവിൽ മനോരമയിൽ അവതരിപ്പിച്ച മൈമുന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിൽ സ്ഥിരം സാന്നിധ്യമാണ് മഞ്ജു.

David John

Share
Published by
David John
Tags: Manju vijesh

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago