ആളുകൾക്ക് മടുത്തു തുടങ്ങി എന്ന് തോന്നിയാൽ താൻ അഭിനയം നിർത്തും; എന്നാലും താൻ അതിനു ശേഷവും സിനിമയിൽ ഉണ്ടാവും; മഞ്ജു വാര്യർ..!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ. അഭിനയ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരം യഥാർത്ഥത്തിൽ അഭിനയ ലോകത്തിലേക്ക് എത്തുന്നത് തന്റെ പതിനേഴാം വയസിൽ ആയിരുന്നു.

തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷം നടൻ ദിലീപുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നതോടെ 1998 ൽ താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറി. എന്നാൽ പിന്നീട് 2015 ൽ ദിലീപ് ആയി വിവാഹ മോചനം നേടുന്നതോടെ താരം വീണ്ടും അഭിനയ ലോകത്തിൽ സജീവമായി മാറുന്നത്.

തുടർന്ന് മലയാളം കടന്നു തമിഴത്തിലും തന്റേതായ ഇടം നേടിയെടുക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. ഇപ്പോൾ തമിഴകത്തിലെ സൂപ്പർ താരം അജിത്തിന്റെ നായിക ആയി തുനിവിൽ എത്തുമ്പോൾ താരം പ്രൊമോഷൻ ഭാഗമായി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ആളുകൾക്ക് മടുത്താൽ അഭിനയം നിർത്തുന്നത് തന്നെയാണ് നല്ലതെന്ന് മഞ്ജു വാര്യർ പറയുന്നു. തനിക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ താൻ അഭിനയം നിർത്തും എന്നാൽ സിനിമ മേഖലയിൽ പിന്നീട് കൊറിയോഗ്രാഫർ ആയി തുടരാൻ ആണ് ആഗ്രഹിക്കുന്നത്.

മികച്ച നർത്തകി കൂടി ആയ മഞ്ജു വര്യർ പറയുന്നു. എന്നാൽ അഭിനയത്തിന്റെ കുറിച്ച് പറഞ്ഞാൽ അഭിനയം നിർത്താൻ താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആളുകൾക്ക് മടുത്തു തുടങ്ങിയാൽ അഭിനയം നിർത്താതെ വേറെ വഴിയില്ല. അങ്ങനെ വന്നാൽ താൻ കൊറിയോഗ്രാഫർ ആയി തുടരും.

തന്നെ കുറിച്ച് അടക്കം വരുന്ന ട്രോളുകൾ താൻ ആസ്വദിക്കാറുണ്ട്. അവരുടെ ക്രീയേറ്റിവിറ്റിയെ നമ്മൾ അഭിനന്ദിക്കുക തന്നെ വേണം. നമ്മൾ കാണിക്കുന്ന തെറ്റുകൾ വീണ്ടും ആവർത്തിക്കാതെ ഇരിക്കാൻ നമ്മളെ അത് സഹായിക്കും. എന്നാൽ ട്രോൾ ചെയ്യുമ്പോൾ അതൊരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒന്നായി മാറരുത്.

News Desk

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago