മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യർ വിദ്യാഭ്യാസ കാലം മുതൽ തന്നെ കല രംഗത്ത് പ്രതിഭ തെളിയിച്ച ആൾ ആണ്. രണ്ടു വർഷം സംസ്ഥാന യുവജനോത്സവ വേദിയിൽ കല തിലകം ആയ താരം ആദ്യമായി അഭിനയ ലോകത്തേക്ക് എത്തുന്നത് സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ എത്തിയതോടെ ആണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടുന്നത്..
1995 മുതൽ 99 വരെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത മഞ്ജു ദിലീപുമായി വിവാഹം കഴിക്കുന്നതോടെ സിനിമയിൽ നിന്നും താൽക്കാലിമായി പിന്മാറി എന്ന് വേണം പറയാൻ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം കന്മദം ആറാംതമ്പുരാൻ എന്നീ ചിത്രങ്ങൾ അഭിനയിച്ച മഞ്ജു വാര്യർ തന്റെ യഥാർത്ഥ സൗന്ദര്യം കണ്ട കഥാപാത്രം മോഹൻലാൽ നായകനായി എത്തിയ കന്മദത്തിൽ ആണെന്ന് പറയുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി വിലസുമ്പോഴും തമിഴിൽ ഒരു ചിത്രവും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ട് പോലും ഇല്ല താരം. ഒരു നടിക്ക് വേണ്ട സൗന്ദര്യം തനിക്ക് ഇല്ല എന്ന് പറയുന്ന മഞ്ജു.
തന്റെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ…
മലയാള സിനിമക്ക് വേണ്ടുന്നത് ആന്തരികമായ സൗന്ദര്യമാണ്. അതിന്റെ ഉദാഹരണം ലോഹി സാർ സംവിധാനം ചെയ്ത ‘കന്മദം’ എന്ന ചിത്രത്തിലെ ഭാനു എന്ന കഥാപാത്രമാണ് അവളുടെ നിറം കറുപ്പാണ്. പരുക്കൻ സ്വഭാവക്കരിയാണ് ഭാനു. കരുത്തുറ്റ സ്ത്രീകഥാപാത്രമായിരുന്നു ഭാനു. എന്നോട് ഇപ്പോഴും പ്രേക്ഷകർ ഭാനു എന്ന കഥാപാത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ച് ഭാനുവാണ് എന്റെ സൗന്ദര്യം മഞ്ജു വ്യക്തമാക്കുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…