ചന്ദ്രലേഖയിൽ നിന്നും മഞ്ജുവിനെ മാറ്റാൻ കാരണം; മമ്മൂട്ടിയുടേയും മോഹൻലാലിനെയും നായിക വേഷങ്ങൾ മഞ്ജുവിന് നഷ്ടമായതിങ്ങനെ..!!

1,496

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിയാണ് മഞ്ജു വാര്യർ. മഞ്ജു എന്ന അഥിനേതാവ് ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിൽ കൂടിയും ഒട്ടേറെ നല്ല ചിത്രങ്ങളിൽ നിന്നും അഭിനയിക്കാൻ കഴിയാതെ ഔട്ട് ആയിട്ടുണ്ട്. അതുപോലെ തന്നെ ലേഡി സൂപ്പർസ്റ്റാർ ആയി വാഴ്ത്തപ്പെടുമ്പോഴും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് 2020 ൽ ആയിരുന്നു.

അതിനു മുന്നേ തന്നെ മമ്മൂട്ടി ചിത്രത്തിൽ നായിക ആവാൻ ഉള്ള അവസരങ്ങൾ മഞ്ജുവിന് വന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ മുഖം തിരിക്കുകയായിരുന്നു മഞ്ജു വാര്യർ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്. അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു.

1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ.

എന്നാൽ 1995 ൽ അഭിനയം തുടങ്ങിയ മഞ്ജു ദിലീപിന് 2000 ൽ വിവാഹം കഴിക്കുന്നതോടെ ആണ് അഭിനയ ലോകത്തിൽ നിന്നും പോകുന്നത്. എന്നാൽ ആ കാലഘട്ടത്തിൽ മഞ്ജുവിൽ നിന്നും വഴുതിപ്പോയ സിനിമകൾ ഉണ്ട്. അത്തരത്തിൽ ഉള്ള സിനിമകൾ ഏതാണ് എന്ന് മഞ്ജു തന്നെ പറയുകയാണ്‌. വിജയ് സേതുപതി നായകനായി എത്തിയ 96 എന്ന ചിത്രത്തിൽ തൃഷയുടെ വേഷത്തിലേക്ക് തന്നെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത് എന്നാൽ അഭിനയിക്കാൻ കഴിഞ്ഞില്ല എന്നാണ് മഞ്ജു കുറച്ചു നാളുകൾക്ക് മുന്നേ പറഞ്ഞത്.

മലയാളത്തിൽ മോഹൻലാൽ , സുരേഷ് ഗോപി , ദിലീപ് , ജയറാം , മമ്മൂട്ടി എന്നിവർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും അവരുടെ ഒക്കെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അവസരം ലഭിച്ചിട്ടും അഭിനയിക്കാതെ ഇരുന്നിട്ടും ഉണ്ട് മഞ്ജു. ചന്ദ്രലേഖ എന്ന പ്രിയദർശൻ മോഹൻലാൽ ചിത്രത്തിൽ നായികയായി തന്നെ ആയിരുന്നു പരിഗണിച്ചത്. പ്രിയദർശൻ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഇക്കാര്യം പറഞ്ഞത്. എന്നാൽ തന്നെ വിളിച്ചിട്ട് കിട്ടാതെ ഇരുന്നതോടെ ആണ് പൂജ ബത്ര അഭിനയിച്ചത്.

ശരിക്കും ആ കഥാപാത്രം തനിക്ക് നഷ്ടമായല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ടെന്നു മഞ്ജു പറയുന്നു. മലയാളത്തിൽ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ചന്ദ്രലേഖ. അതുപോലെ തന്നെ ജയറാമിന്റെ നായികയായി സംയുക്ത വർമ്മ എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഇറങ്ങുന്നത് 1999 ൽ ആണ്. ഗംഭീര കുടുംബ കഥ പറയുന്ന ചിത്രത്തിൽ മികച്ച വേഷങ്ങൾ ആയിരുന്നു സംയുക്ത വർമ്മ ചെയ്തത്.

കൂടാതെ സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രെണ്ട്സ് എന്ന ചിത്രത്തിൽ ജയറാമിന്റെ നായിക മീനയുടെ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് മഞ്ജുവിനെ ആയിരുന്നു. അതുപോലെ തന്നെ മോഹൻലാൽ ചിത്രം ഉസ്താദിലും മഞ്ജുവിനെ പരിഗണിച്ചിരുന്നു. മമ്മൂട്ടി ദിലീപ് എന്നിവർ നായകന്മാർ ആയി എത്തിയ കാളിയൂഞ്ഞാൽ എന്ന ചിത്രത്തിലും നായിക ആയി മഞ്ജുവിനെ തീരുമാനിച്ചിരുന്നു. ശാലിനി ശോഭന എന്നിവർ ആണ് നായികമാർ ആയി എത്തിയത്. ശോഭനയുടെ വേഷം ചെയ്യാൻ ആണ് മഞ്ജുവിനെ തീരുമാനിച്ചത്. എന്നാൽ ഡേറ്റ് ക്ലാഷ് ആയതോടെ ആ വേഷം ചെയ്യാൻ കഴിഞ്ഞില്ല.

You might also like