മമ്മൂട്ടി അവിസ്മരണീയ കഥാപാത്രം ചെയ്ത ചിത്രങ്ങളിൽ ഒന്നാണ് അമരം. ചിത്രത്തിൽ മമ്മൂട്ടിയോളം ശ്രദ്ധ നേടിയ കഥാപാത്രം ചെയ്ത താരം ആണ് മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തിയ മാതു.
മലയാളികൾക്ക് സുപരിചിതമായ മുഖം കൂടിയാണ് മാതുവിന്റേത്. മമ്മൂട്ടിയുടെ മകൾ മുത്തിന്റെ കഥാപാത്രം അവിസ്മരണീയം ആക്കിയ മാതു ഇന്ന് മലയാള സിനിമയിൽ നിന്നും ഏറെ അകലെ ആണ്.
താൻ പഠിച്ചു ഡോക്ടർ ആകാൻ ആണ് ആഗ്രഹിച്ചത് എങ്കിൽ കൂടിയതും എത്തിപ്പെട്ടത് ക്യാമറക്ക് മുന്നിൽ ആയിരുന്നു എന്ന് മാതു പറയുന്നു.
കന്നഡ ചിത്രത്തിൽ ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ മാതു മലയാളത്തിൽ എത്തുന്നത് നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. മലയാള തനിമയുള്ള മാതു മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
പഴയ കാല താരങ്ങളിൽ മലയാളികൾക്ക് ഒത്തിരി ഇഷ്ടമുള്ള താരം കൂടിയാണ് മാതു. താരം സമീപകാലത്തിൽ കൊടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ കൂടെ അഭിനയിച്ച താരങ്ങളിൽ തനിക്ക് ഏറ്റവും കൂടുതൽ അഭിനയിക്കുമ്പോൾ കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് സുരേഷ് ഗോപിക്ക് ഒപ്പം ആയിരുന്നു എന്ന് മാതു പറയുന്നു.
കൂടാതെ തനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന താൻ അഭിനയിച്ച ചിത്രം അമരം ആണെന്ന് പറയുന്ന മാതു അഭിനയ ലോകത്തിലേക്ക് ഇനിയും തിരിച്ചു വരണം എന്നുള്ള ആഗ്രഹം ഉണ്ടെന്നു പറയുന്നു. തിരിച്ചു വരുമ്പോൾ കൂടെ അഭിനയിക്കാൻ ആഗ്രഹം നിവിൻ പൊളിക്കും ദുൽഖർ സൽമാനും ഒപ്പം ആണ്.
തെന്നിന്ത്യൻ ഭാഷയിൽ എല്ലാത്തിലും അഭിനയിച്ചിട്ടുണ്ട് എന്നാൽ ചെന്നൈയിൽ പഠിച്ച തനിക്ക് കൂടുതൽ സുഖം തമിഴ് സിനിമകൾ ചെയ്യാൻ ആണ് എന്ന് മാതു പറയുന്നു. എന്നാൽ റിയാലിറ്റിയിൽ നിൽക്കുന്ന സിനിമകൾ ഉള്ളത് മലയാളത്തിൽ ആയിരുന്നു എന്ന് മാതു പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…