മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തിയ ആ പടം പൊട്ടാൻ കാരണം മോഹൻലാലിന്റെ ആ സ്വഭാവം..!!
കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരം ആണ് മോഹൻലാൽ. ഒട്ടേറെ വമ്പൻ വിജയങ്ങൾ ഉള്ള മോഹൻലാലിൻറെ അഭിനയ ജീവിതത്തിൽ എന്നാൽ വമ്പൻ പരാജയങ്ങളും ഉണ്ട്. മലയാളം സിനിമയിൽ ആദ്യ അമ്പത് കോടി കളക്ഷൻ നേടിയതും അതോടൊപ്പം 100 കോടിയും 200 കോടിയും എല്ലാം മലയാള സിനിമയിലെക്ക് അഭിമാനത്തോടെ നൽകിയത് മോഹൻലാൽ ആണെങ്കിൽ കൂടിയും അതോടൊപ്പം ആരാധകർ പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത പരാജയങ്ങളും മോഹൻലാലിന് ഉണ്ട്.
മോഹൻലാലിൻറെ എക്കാലത്തെയും വമ്പൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. ഈ ചിത്രം നിർമ്മിച്ചത് ഗുഡ് നൈറ്റ് മോഹൻ ആണ്. മോഹൻലാൽ നായകനായി എത്തിയ മായാമയൂരം എന്ന ചിത്രം നിർമ്മിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു. എന്നാൽ ഈ ചിത്രം അർഹിച്ച വിജയം നേടിയില്ല എന്നും അതിനുള്ള കാരണം ചിലരുടെ കടുംപിടുത്തം ആണെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിൽ രണ്ടാം പകുതിയിൽ എത്തുന്ന മോഹൻലാലിൻറെ രണ്ടാം കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകാൻ ആയിരുന്നു ഞാൻ നിർദ്ദേശിച്ചത്.
മോഹൻലാൽ ഒരു നടൻ തെമ്മാടി പരിവേഷം നൽകി ഹീറോയിസം കാണിക്കുന്ന രീതിയിൽ ആക്കി അതിൽ നിന്നും മോഹൻലാൽ കഥാപാത്രത്തിന്റെ നന്മകൾ കണ്ടെത്തി നല്ല ജീവിതത്തിലേക്ക് രേവതി കൊണ്ട് വരുന്നതായി കാണിക്കാൻ ആയിരുന്നു നിർദേശം. മോഹൻലാലിൻറെ ഹീറോയിസം കാണാൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന സമയം കൂടി ആയിരുന്നു അത്. എന്നാൽ ചിത്രത്തിൽ രണ്ടാം പകുതിയിൽ എത്തിയത് വളരെ നിഷ്കളങ്കത നിറഞ്ഞ മോഹൻലാൽ ആയിരുന്നു എന്നും അതിനെ തണുപ്പൻ മട്ടിൽ ഉള്ള സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത് എന്നും അതുകൊണ്ടു ആണ് ചിത്രം വലിയ പ്രേക്ഷക വിജയം നേടാതെ പോയത് എന്നും ആർ മോഹൻ പറയുന്നു.
രഞ്ജിത് എഴുതിയ തിരക്കഥയിൽ സിബി മലയിൽ ആണ് മായാമയൂരം സംവിധാനം ചെയ്തത്. മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ രേവതി ശോഭന എന്നിവർ ആയിരുന്നു നായിക മാർ. തിലകൻ സുകുമാരി കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 1993 ൽ ആണ് റിലീസ് ചെയ്തത്.