Top Stories

താലി കിട്ടുന്നതിന് മുന്നേ പൊട്ടിക്കരഞ്ഞു അവതാരക മീര; കരയാൻ രണ്ടു കാരണങ്ങൾ; മറുപടിയുമായി മീര അനിൽ..!!

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് ഇപ്പോൾ നടന്നത്. വിഷ്ണു ആണ് വരൻ. വിഷ്ണു തിരുവല്ല സ്വദേശിയാണ്.

മലയാളത്തിൽ ടെലിവിഷൻ അവതാരക ആയതിന് ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും അടക്കം അവതാരക ആയിട്ടുള്ള മീരയുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മീരയുടെ കൈ മുറുകെ പിടിച്ചുനടന്നു വരുന്ന വിഷ്‌ണുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. താലികെട്ടിന് മുമ്പും സമയത്തുമെല്ലാം മീര കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

എന്തിനാണ് ഈ കുട്ടി ഇപ്പോഴെ കരയുന്നേ സാധാരണ കല്യാണപെണ്ണ് എല്ലാം കഴിഞ്ഞ് കാറിൽ കയറുന്ന സമയതല്ലേ കരയുന്നതെന്നൊക്കെ നിരവധി പേർ കമന്റ് ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടി വനിതയ്ക്ക് വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ മീര വ്യക്തമാക്കി. താലികെട്ടിന് മുമ്പ് താൻ കരഞ്ഞ് പോയെന്നും അതിന് രണ്ട് കാരണങ്ങൾ ഉണ്ടെന്നും മീര പറഞ്ഞു. ഒന്ന് സന്തോഷക്കണ്ണീരായിരുന്നു. തന്റെ പ്രിയപ്പെട്ട ആളിനോടൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ സങ്കടം. അവരുടെ ഏക മകളാണ് താനെന്നും വീടിനോട് വൈകാരികമായ ഒരു അടുപ്പമുള്ള ആളായിരുന്നു താനെന്നും മീര പറയുന്നു.

തന്റെ അച്ഛനും ഭയങ്കര കരച്ചിലായിരുന്നുവെന്ന് മീര പറയുന്നു. ജൂലൈ അഞ്ചിന് മുമ്പ് നടത്തേണ്ടിയിരുന്ന വിവാഹമാണ് 15 ന് നടത്തിയത്. തിരുവനന്തപുരം നഗരത്തിൽ രണ്ടാഴ്ചയായി ട്രിപ്പിൾ ലോക്ക് ഡൗണാണ്. തനിക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന 50 പേര് മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തതെന്നും മീര പറഞ്ഞു. വിഷ്ണുവിന്റെ വീടായ തിരുവല്ല മല്ലപ്പള്ളിയിലാണ് മീര ഇപ്പോൾ. നിശ്ചയം കഴിഞ്ഞിട്ട് 6 മാസമായിരുന്നു. എന്നാൽ ചിലർ തന്റെ വിവാഹം കഴിഞ്ഞുവെന്ന് വിചാരിച്ച് ഭർത്താവിന് തിരക്കിയെന്നും ഡിവോഴ്‌സായോ എന്നും ചോദിച്ചെന്നും കല്യാണം കഴിഞ്ഞില്ലായെന്ന് പറഞ്ഞ് മടുത്തുവെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നെ ആദ്യമായി പെണ്ണു കാണാനെത്തിയതും വിഷ്ണുവായിരുന്നു.

തന്റെ പിറന്നാള്‍ ദിനമായ ഡിസംബർ ഏട്ടിനാണ് വിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത്. കണ്ടയുടെനെ ഇഷ്ടപ്പെടൂകയും ചെയ്തു. വിഷ്ണുവിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവമായിരുന്നു അഭിമുഖത്തിൽ മീര അനിൽ പങ്കുവെച്ചത്. ‘അതെ ഇതൊരു അറേഞ്ച് മാര്യേജ് തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇതിന് മുമ്പ് അറിയില്ല എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഞാൻ ഇത്രയും നാൾ കാത്തിരുന്നത് വിഷ്ണുവിനെ പോലെ ഒരാളെയായിരുന്നു. തന്റെത് ഒരു പ്രണയ വിവാഹമായിരിക്കും എന്നാണ് കുടുംബത്തിലെ എല്ലാവരും കരുതിയത്. മണിരത്‌നം ചിത്രത്തിലെ പ്രണയംപോലെ ഒരു പ്രണയകഥയായിരുന്നു താനും പ്രതീക്ഷിച്ചത്.

ജോലിതിരക്കുകളിൽ ആയിരുന്നതിനാൽ അതിന് സമയം ഉണ്ടായിരുന്നില്ല. രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയിൽ കണ്ടെത്തിയത്. പിറന്നാളിന്റെ അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. ആ നിമിഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം എന്റെതാണെന്ന് തോന്നി. മീര പറയുന്നു.

News Desk

Share
Published by
News Desk
Tags: Meera anil

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

5 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

4 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

2 months ago