മലയാളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഭിനയത്രി ആണ് മീര നന്ദൻ. കൂടാതെ താരം ഒരു മികച്ച ടെലിവിഷൻ അവതാരക കൂടി ആണ്. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.
രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു. അഭിനയ ലോകത്തിൽ ഇപ്പോൾ കൂടുതൽ സജീവം അല്ലാത്ത താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.
തുടർന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ കൂടി ആണ് 2008 ൽ താരം അഭിനയ ലോകത്തിൽ എത്തുന്നത്.. ലാൽ ജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ദുബായിയിൽ ആണ് താരം ഉള്ളത്. താൻ സൗന്ദര്യം ശ്രദ്ധിക്കാൻ തുടങ്ങിയത് ഇങ്ങനെ ആണെന്ന് മീര പറയുന്നു. പണ്ട് മുതൽക്കേ ഫിറ്റ്നസിന് നല്ല ശ്രദ്ധ കൊടുക്കാറുണ്ട് ആരോഗ്യമുണ്ടെങ്കിൽ മാത്രമേ എനെർജിയോട് ഇരിക്കാൻ സാധിക്കത്തൊള്ളൂവെന്നും അതിനാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധയുണ്ടായിരിക്കണമെന്നും താരം പറയുന്നു.
താൻ ജിമ്മിൽ പോയി തുടങ്ങിയെന്നും സുജിത്ത് എന്നയാളാണ് പ്രചോദനം നൽകിയതെന്നും മീര പറയുന്നു. കൂടുതലും ശാലിനി സുന്ദരി വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന്റെ പുത്തൻ മേക്കോവറുകൾ കണ്ടു സോഷ്യൽ മീഡിയയുടെ കണ്ണുകൾ തള്ളിയിട്ടുണ്ട്. അതിന് കാരണക്കാരൻ ആയ ആളെ കുറിച്ച് മീര പറയുന്നത് ഇങ്ങനെ..
ദുബായിയിൽ വെച്ചാണ് സുജിത്തിനെ പരിചയപെട്ടതെന്നും അപകടത്തിൽ സ്‌പൈനൽ കോഡിന് തകരാർ പറ്റിയെങ്കിലും മരണത്തിൽ നിന്നും അയാൾ തിരിച്ചെത്തിയെന്നും 5 ലേറെ മണിക്കൂർ ജിമ്മിൽ ചിലവഴിക്കുന്ന സുചിത്തിനെ കാണുമ്പോൾ ദൈവം നമ്മൾക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന്റെ കാര്യം ഓർത്ത് പോകുമെന്നും ശരീരം സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മനസിലായതിനെ തുടർന്നാണ് ജിമ്മിൽ പോയി തുടങ്ങിയതെന്നും താരം പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…