ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആണ് മീര വാസുദേവ് എന്ന താരം മലയാളം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
കൂടാതെ മോഡൽ കൂടിയ ആയ താരം തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിക്കാൻ ഉള്ള അവസരം ലഭിച്ചു. മലയാളത്തിൽ ഒട്ടേറെ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയ തന്മാത്രയിൽ കൂടി ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് ആ അവസരം താരത്തിന് മുതലാക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ.
തുടർന്ന് മലയാളത്തിൽ ഒട്ടേറെ പരാജയ ചിത്രങ്ങളുടെ ഭാഗമായി മാറി മീര. സിനിമയിൽ തനിക്ക് നേടാൻ കഴിയാത്ത പ്രശസ്തി സീരിയൽ വഴി നേടിയിരിക്കുകയാണ് മീര വാസുദേവൻ ഇപ്പോൾ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തിൽ കൂടി മീര നേടിയ റീച് സിനിമ അഭിനയിച്ച കാലം മുഴുവൻ നിന്ന് നേടിയതിനേക്കാൾ കൂടുതൽ ആയിരുന്നു. ആദ്യ സിനിമയിൽ കൂടി മീരക്ക് ലഭിച്ച മൈലേജ് പിന്നീട് ലഭിച്ചില്ല എന്ന് വേണം പറയാൻ.
കാരണം പിന്നീട് പല ഭാഷകളിലും അഭിനയിച്ച താരത്തിന് എവിടെയും ശോഭിക്കാൻ കഴിഞ്ഞില്ല. തന്നെ കണ്ടാൽ അമ്പത് കഴിഞ്ഞ ഒരു സ്ത്രീ ആയി ആണ് പലരും കരുതുന്നത് എന്നാണ് മീര പറയുന്നത്.
എന്നാൽ തനിക്ക് പ്രായം കൂടുതൽ തോന്നാനുള്ള കാരണവും സിനിമ മോഹങ്ങളും പഴയ അഭിമുഖത്തിൽ പറഞ്ഞതാണ് വീണ്ടും വൈറൽ ആകുന്നത്.
‘തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ എനിക്കൊരു ഇടം നേടി തന്നതാണ്. ഇനി അങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാൻ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക.
അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും. പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോൾ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രം ഞാൻ ചെയ്തു. ഇനി എനിക്ക് ആക്ഷൻ ചിത്രങ്ങൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാൻ കിക്ക് ബോക്‌സിംഗ് പഠിച്ചതാണ്.
എന്നെ കൊണ്ട് ആക്ഷൻ സിനിമകൾ ചെയ്യാൻ സാധിക്കും ഉറപ്പാണ്. തമിഴിൽ ഒരു പോലീസ് കഥാപാത്രം ഞാൻ ചെയ്തിട്ടുണ്ട്. മലയാളത്തിൽ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്. ഹിന്ദി തമിഴ് മലയാളം തെലുങ്ക് മറാത്തി എന്നിങ്ങനെ നിരവധി ഭാഷകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
പക്ഷേ മലയാളത്തിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നെ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് മലയാളികൾ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മീര പറയുന്നു. അഭിനയത്തിന് പ്രധാന്യമുള്ള റോളുകൾ കിട്ടുകയാണെങ്കിൽ അത് മലയാളത്തിൽ തന്നെ വേണമെന്നാണ് ആഗ്രഹം.
‘തന്മാത്ര’ സിനിമയില്‍ അഭിനയിച്ചിട്ട് വർഷങ്ങൾ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെ കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അമ്പത് വയസ്സ് കഴിഞ്ഞു എന്നാണ്.
അതിന്റെ കാരണം ‘തന്മാത്ര’ എന്ന സിനിമയിൽ അഭിനയിച്ചത് തന്നെയാണ്. കാരണം ഞാനാ സിനിമയിൽ അവതരിപ്പിച്ചത് നാൽപ്പത് വയസ്സിനടുത്ത് പ്രായമുള്ള ഒരു അമ്മ കഥാപാത്രത്തെ ആയിരുന്നു. അത് വെച്ച് ആളുകൾ എന്റെ പ്രായം കണക്ക് കൂട്ടുന്നുണ്ടെന്നത്.
എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ ചെയ്ത സിനിമയാണ് ‘തന്മാത്ര’. ആളുകൾ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാൻ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്പോൾ ഞാൻ മുഖം മറച്ചു പോകാറില്ല.
എന്നെ അവർക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്നെങ്ങാനും ചോദിച്ചാൽ അല്ല എന്ന് പറഞ്ഞാലും അവർ വിശ്വസിച്ചോളും എന്നും മീര വാസുദേവൻ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…