മലയാള സിനിമയിൽ അതുല്യ നടന്മാരിൽ ഒരാൾ ആണ് എംജി സോമൻ. 1970 കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ജയൻ , സുകുമാരൻ എന്നിവർക്ക് ഒപ്പം നായക നിരയിൽ ഉണ്ടായിരുന്ന താരമാണ് സോമൻ. ആദ്യമായി അമേരിക്കയിൽ ചിത്രീകരണം നടത്തിയ ഏഴാം കടലിനക്കരെ എന്ന മലയാള സിനിമയിൽ നായകൻ സോമൻ ആയിരുന്നു.
ഇരുപത്തിനാലു വർഷങ്ങൾ ആണ് സോമൻ അഭിനയ ലോകത്തിൽ സജീവമായി നിന്നത്. നാനൂറിൽ കൂടുതൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിരഹ നായകനായും വില്ലൻ ആയും സഹ നടനായും നായകനായും അച്ഛൻ വേഷങ്ങളിലും എല്ലാം തുടങ്ങിയിട്ടുള്ള സോമൻ അവസാനം അഭിനയിച്ചത് ഇന്നും മലയാളത്തിൽ ഏറെ ആരാധകർ ഉള്ള ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ആയിരുന്നു.
വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. സുജാതയാണ് സോമന്റെ പത്നി. സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. 1968 ൽ 27 ആം വയസിൽ ആയിരുന്നു സോമൻ വിവാഹം കഴിക്കുന്നത്.
ഒരു മകനും മകളും ഉണ്ട്. മകൻ സജി സോമൻ ഏതാനും സിനിമകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. 1973 ൽ ആയിരുന്നു സോമന്റെ സിനിമ അഭിനയ ജീവിതം തുടങ്ങുന്നത്. 1975 ൽ മികച്ച സഹനടനും 1976 ൽ മികച്ച നടനുമായി മാറിയ ആൾ കൂടി ആണ് സോമൻ. ഇപ്പോൾ സോമനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
ഒരു യൂട്യൂബ് ചാനലിൽ കൂടിയാണ് സോമന്റെ ഭാര്യ സുജാത അദ്ദേഹത്തെ കുറിച്ച് പറയുന്നത്. പതിനഞ്ചാം വയസിലായിരുന്നു സോമനുമായുള്ള തന്റെ വിവാഹം എന്നാണ് സുജാത പറയുന്നത്. അദ്ദേഹം വളരെ സ്നേഹമുള്ള ഒരു മനുഷ്യൻ ആയിരുന്നു ജീവിതത്തിൽ എനിക്ക് അദ്ദേഹം പൂർണ സ്വാതന്ത്ര്യം തന്നു. മരിക്കുന്നത് വരെ ഒരു കാര്യവും ചെയ്യരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
ആ ഒരു കാരണം കൊണ്ട് തന്നെ ആരും എന്നോട് നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നാണ് സുജാത പറയുന്നത്. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ആയി അദ്ദേഹം ജോലി ചെയ്യുന്ന സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ എനിക്ക് കൃത്യം പതിനഞ്ച് വയസ് തികഞ്ഞതെ ഉണ്ടായിരുന്നുള്ളൂ.
അന്നൊക്കെ അദ്ദേഹം ഷൂട്ടിംഗ് സെറ്റിലേക്ക് എന്നെയും കൊണ്ട് പോകുമായിരുന്നു. അത് കൊണ്ട് തന്നെ സിനിമ മേഖലയിൽ ഉള്ള മിക്കവാറുമായി എനിക്ക് അടുത്ത സൗഹൃദം ഉണ്ട് ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നു. നല്ലൊരു ഭർത്താവ് മാത്രമല്ല നല്ലൊരു അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം എന്നാണ് സുജാത പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…