മോനിഷയുടെ കാര്യത്തിൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ; എം ജി ശ്രീകുമാറിന്റെ വാക്കുകൾ..!!
ആദ്യ സിനിമയിൽ കൂടി തന്നെ തന്റെ പ്രതിഭ തെളിയിച്ച താരം ആണ് മോനിഷ ഉണ്ണി. മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ മോനിഷ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.
1986 ൽ ആദ്യമായി അഭിനയ ലോകത്തിൽ എത്തിയ താരം അഭിനയിച്ചത് നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ ആയിരുന്നു. ഈ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടുമ്പോൾ മോനിഷയുടെ പ്രായം വെറും പതിനഞ്ച് വയസ്സ് മാത്രം ആയിരുന്നു.
ഇരുപത്തിയൊന്നാം വയസിൽ ഒരു അപകടത്തിൽ കൂടി മോനിഷ ലോകത്തിൽ നിന്നും തന്നെ വിട പറയുകയും ചെയ്തു. എം ടി വാസുദേവൻ നായർ ആണ് മോനിഷയെ അഭിനയ ലോകത്തിലേക്ക് കൊണ്ട് വരുന്നത്. അദ്ദേഹം കുടുംബ സുഹൃത്ത് ആയിരുന്നു.
മോഹൻലാൽ , സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ മോനിഷക്ക് കഴിഞ്ഞിരുന്നു. ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയിൽ മോനിഷയും നർത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാർ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
അമ്മക്ക് നിസാര പരിക്കുകൾ ഉണ്ടായി ഉള്ളൂ എങ്കിൽ കൂടിയും മോനിഷയുടെ തലച്ചോറിന് പരുക്കേറ്റ് സംഭവ സ്ഥലത്ത് വെച്ചു തന്നെ ജീവൻ പോകുന്നു. എം.ജി. ശ്രീകുമാർ മലയാളചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായനും ടെലിവിഷൻ അവതാരകനുമാണ്.
മലയാളം കൂടാതെ തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുള്ള എം ജി ശ്രീകുമാർ
1984 ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ കൂടിയാണ് ചലച്ചിത്ര രംഗത്തെത്തിയത്.
സഹോദരൻ എം. ജി രാധാകൃഷണൻ സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും കോളേജ് അദ്ധ്യാപകയുമായിരുന്നു. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
രണ്ടു തവണ മികച്ച ഗായകനുള്ള ദേശിയ അവാർഡ് നേടിയിട്ടുണ്ട്. വിശ്വാസങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് എം ജി ശ്രീകുമാർ ജ്യോതിഷത്തിൽ തനിക്ക് യാതൊരു വിശ്വാസവും ഇല്ല എന്നും അതൊക്കെ നമുക്ക് സമാധാനം ലഭിക്കാൻ വേണ്ടി മാത്രം ഉള്ളത് ആണ് എന്നും എം ജി ശ്രീകുമാർ പറയുന്നു.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് നടി മോനിഷയുടെ ജീവിതം എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. ഒരു പ്രമുഖ ജ്യോത്സ്യൻ വിവാഹിത ആകും എന്നും രണ്ട് കുട്ടികളുടെ അമ്മ ആകും എന്നൊക്കെ പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആൾ പോയില്ലേ എന്നാണ് എം ജി ശ്രീകുമാർ ചോദിക്കുന്നത്.