മലയാളത്തിലെ ഭാഗ്യ നായിക എന്ന് അറിയപ്പെടുന്ന താരമാണ് മുപ്പത് വയസുള്ള ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിൽ കൂടി ആണ് ഐശ്വര്യ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. 2014 മുതൽ മോഡലിംഗ് രംഗത്ത് സജീവമായ താരം കൂടി ആണ് ഐശ്വര്യ ലക്ഷ്മി.
ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ് , ലാ ബ്രെൻഡ , എസ്വാ , അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.
2017 അഭിനയം തുടങ്ങിയ താരത്തിന്റെ ആദ്യ ചിത്രം വിജയമായപ്പോൾ അതെ വര്ഷം തന്നെ ടോവിനോ നായകനായി മായനദിയും എത്തി. ആ സിനിമയും ബോക്സ് ഓഫീസിൽ വിജയമായി.
തുടർന്ന് വരുത്തൻ , വിജയ് സൂപ്പറും പൗർണ്ണമിയും ബ്രോതേർസ് ഡേ , തുടങ്ങി ചിത്രങ്ങളും വമ്പൻ വിജയം നേടി. മലയാളത്തിൽ നിവിൻ പൊളി , ഫഹദ് , ടോവിനോ , പൃഥ്വിരാജ് , ആസിഫ് അലി എന്നിവരുടെ നായിക ആയി എത്തിയപ്പോൾ തമിഴിൽ വിശാലിന്റെയും ധനുഷിന്റേയും നായികയായി എത്തി ഐശ്വര്യ.
മലയാളത്തിൽ ഇത്രയേറെ തുടക്കത്തിൽ വിജയങ്ങൾ കൊയ്ത മറ്റൊരു നടി ഇല്ല എന്ന് വേണം എങ്കിൽ പറയാം. അതുപോലെ തന്നെ തന്റെ ഇഷ്ട താരം മോഹൻലാൽ ആണെന്ന് ഐശ്വര്യ പറയുന്നു.
ലാലേട്ടൻ അഭിനയിച്ച സ്പടികം എന്ന ചിത്രത്തിലെ ആടുതോമ എന്ന വേഷം തനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല. അദ്ദേഹം ചെയ്ത എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. എന്നാൽ മുണ്ടു പറിച്ചു വില്ലമാരെ ഇടിക്കുന്ന ആടുതോമയെ ആണ് തനിക്ക് കൂടുതൽ ഇഷ്ടം.
ആട് തോമയിലെ ലാലേട്ടന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു. സിൽക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും തനിക്ക് ഒത്തിരി ഇഷ്ടപെട്ടെന്നും താൻ കണ്ടതിൽ പൗരഷമുള്ള നായകൻ ലാലേട്ടന്റെ ആട് തോമയാണെന്നും താരം പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…