മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ വഴി ഒരു അംബാസഡർ കാറിനൊപ്പം നിൽക്കുന്ന ചിത്രം ഷെയർ ചെയ്യുന്നു. അങ്ങനെ എന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രണ്ട് സാധനങ്ങൾ ഒരേ ചിത്രത്തിൽ വന്നു.
എന്നാൽ മോഹൻലാൽ ഷെയർ ചെയ്ത ആ അംബാസിഡർ കാറും മോഹൻലാലും തമ്മിൽ ഉള്ള ആത്മബന്ധം വളരെ വലുതാണ്. മോഹൻലാൽ ഒട്ടേറെ വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കാലം എത്ര കഴിഞ്ഞാലും 35 വർഷങ്ങൾക്ക് മുന്നേ വാങ്ങിയ ആ കാർ മോഹൻലാൽ ഇന്നും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാർ ആയി സൂക്ഷിച്ചുപോരുന്നു. ആഷ് നിറത്തിലുള്ള അംബാസഡർ കാർ കെസിടി 4455 എന്നാണ് ആ വാഹനത്തിന്റെ നമ്പർ.
മോഹൻലാലിന്റെ ഡ്രൈവർ എന്ന് പറയുമ്പോൾ മലയാളി മനസുകളിൽ ആദ്യം ഓടിയെത്തുന്ന മുഖം ഇന്നത്തെ മലയാളത്തിലെ ഏറ്റവും വലിയ നിർമാണ കമ്പനി നടത്തുന്ന ആന്റണി പെരുമ്പാവൂർ ആയിരിക്കും. എന്നാൽ മോഹൻലാലിന്റെ ആദ്യത്തെ ഡ്രൈവർ പൂജപ്പുര സ്വദേശി ആയ ഷണ്മുഖനാണ്.
ലാലേട്ടന്റെ സഹോദരൻ പ്യാരിലാൽ വഴി ആണ് ഷണ്മുഖൻ മോഹൻലാലിന്റ ഡ്രൈവർ ആയി എത്തുന്നത്. ഷണ്മുഖൻ എന്നയാൾ മോഹൻലാലിന്റ അഭിനയ ജീവിതത്തിന്റെ തുടക്കം മുതൽ ഒപ്പമുള്ളയാൾ കൂടിയാണ്. ഷണ്മുഖൻ ലാലുകുഞ്ഞെ എന്നാണ് മോഹൻലാലിനെ വിളിക്കുന്നത്.
ആദ്യ കാലങ്ങളിൽ തിരക്കേറി അഭിനയ ജീവിതത്തിൽ മോഹൻലാലിനൊപ്പം ലൊക്കേഷനിൽ നിന്നും ലൊക്കേഷനുകളിലേക്ക് വാഹനവുമായി പോയിരുന്ന ഷണ്മുഖൻ പിന്നീട് വലിയ യാത്രകളിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി മോഹൻലാലിന്റ കുടുംബത്തിന്റെ വിശ്വസ്തനായ സാരഥി ആയി മാറുകയായിരുന്നു.
വർഷങ്ങൾ ഏറെ കഴിഞ്ഞു എങ്കിൽ കൂടിയും ഷണ്മുഖൻ ഇന്നും മോഹൻലാലിനൊപ്പം എറണാകുളത്തെ വീട്ടിൽ ഉണ്ട്. ലാലേട്ടന്റെ കാര്യക്കാരിൽ ഒരാൾ ആയി. ഇപ്പോൾ തന്റെ ലാലുകുഞ്ഞ് ആദ്യമായി വാങ്ങിയ കാറിന്റെ വിശേഷങ്ങൾ പറയുകയാണ് ഷണ്മുഖൻ.
ലാലുക്കുഞ്ഞ് ആദ്യമായി സ്വന്തമായി വാങ്ങിയ വാഹനം ആണ് ഈ അബാസഡർ കാർ. 1986 ൽ ആണ് വാഹനം വാങ്ങുന്നത്. അന്ന് മദ്രാസിൽ ലാലുക്കുഞ്ഞിന് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ഉണ്ടായിരുന്നു. സുകുമാരൻ എന്നാണു പേര്.
സാറ് പറഞ്ഞത് അനുസരിച്ചു ആണെങ്കിൽ ലാലുകുഞ്ഞ് കൂടാതെ മമ്മൂട്ടി സാർ ഐ വി ശശി സാറും അക്കൗണ്ടന്റ് സാറും അതുപോലെ ഓരോ അംബാസഡർ കാർ വാങ്ങി. എക്സ്ട്രാ ഫൈറ്റിങ്ങ്സും അപ്പോൾസറി എല്ലാം മദ്രാസിൽ തന്നെ ആയിരുന്നു ചെയ്തത്.
ദുബായിയിൽ നിന്നോ മറ്റോ ആണ് അപ്പോൾസറി മെറ്റിരിയൽ കൊണ്ട് വന്നത്. ഇന്നും അതെ അപ്പോൾസറി തന്നെയാണ് വാഹനത്തിൽ ഉള്ളത്. പെട്രോൾ എസി ആണ് കാർ. കെ.ടി.സി. 4455 എന്നായിരുന്നു ആ കാറിന്റെ നമ്പർ. അക്കാലത്തിൽ ആ വണ്ടികൊണ്ട് ആയിരുന്നു ലാലുകുഞ്ഞ് ലൊക്കേഷനിൽ എല്ലാം പോയിരുന്നത്.
രാജകീയ കലയുള്ള ഒരു വാഹനം ആയിരുന്നു അത്. അത് കടന്നു പോകുമ്പോൾ എല്ലാവരെയും കണ്ണുകൾ ഉണ്ടാക്കും. പിന്നീട് അദ്ദേഹം മറ്റൊരു കാർ വാങ്ങിയത് അദ്ദേഹത്തിന്റെ വിവാഹ സമയത്തിൽ ആയിരുന്നു. അതിന്റെ നമ്പർ കെ.ടി.സി 5544 എന്നായിരുന്നു.
അതിനു ശേഷം പല വാഹനങ്ങളും അദ്ദേഹം സ്വന്തമാക്കി. പഴയത് ചിലത് ഉപേക്ഷിച്ചു. അപ്പോഴും ആ അംബാസഡർ കാർ മാത്രം അദ്ദേഹം നിലനിർത്തി. ആദ്യമായി വാങ്ങിയ സ്വന്തം വാഹനമല്ലേ.. ആ ഒരു ആത്മബന്ധം ഇന്നും ആ വാഹനത്തോട് ഉണ്ട്. പഴയ പ്രതാപത്തോടെ അംബാസഡർ കാർ ഇന്നും മുടവന്മുകളിലെ വീട്ടിൽ ഉണ്ട്. ഷണ്മുഖൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…