മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാവും വലിയ വിജയങ്ങൾ നേടിയ നിർമാതാവും ആണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി ഇത്രയും വലിയ സിനിമ സാമ്രാജ്യം ആണ് ആന്റണി പെരുമ്പാവൂർ തീർത്തത്. സിനിമ നിർമാണ വിതരണ മേഖലയിൽ എതിരാളികൾ ഇല്ലാത്ത മലയാളം നിർമാതാവ് ആണ് ആന്റണി പെരുമ്പാവൂർ.
മലയാള സിനിമയിലെ ചരിത്ര നാഴികക്കല്ലുകൾ ആയ വിജയങ്ങൾ എല്ലാം സ്വന്തം ആക്കിയിട്ടുള്ള ശ്രീ. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച തൊണ്ണൂറു ശതമാനം ചിത്രങ്ങളും വിജയം നേടിയ നിർമാതാവ് കൂടിയാണ്. ഒരിക്കൽ ലൊക്കേഷനിൽ വണ്ടി ഓടിക്കാൻ എത്തിയ ആന്റണിയെ ഇത്രേം വലിയ നിലയിൽ എത്തിച്ചത് മോഹൻലാൽ തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആന്റണി പെരുമ്പാവൂർ എന്നും ഇഷ്ടപ്പെടുന്നത് മോഹൻലാൽ എന്ന വിസമയത്തിന്റെ ഡ്രൈവറായി ഇരിക്കാൻ തന്നെ ആണ്.
അധികം ആർക്കും അറിയാത്ത മോഹൻലാൽ ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിനെ കുറിച്ച് ഡ്രൈവർ മാത്രം ആയിരുന്ന ആന്റണി പെരുമ്പാവൂർ മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായി എന്ന് കൂടി അറിയാം. 1968 ഒക്ടോബർ 21 നു എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആണ് ആന്റണി ജനിച്ചത്. വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോൾ ഡ്രൈവർ ഇഷ്ടജോലിയായി ആന്റണി സ്വന്തം ആക്കുകയായിരുന്നു.
കൂടെ 4 വീൽ ഡ്രൈവ് ഉള്ള ഒരു ജീപ്പും ആന്റണി പെരുമ്പാവൂർ സ്വന്തമായി നേടി. അങ്ങനെ ഇരിക്കുമ്പോൾ ബന്ധു ആയ ഒരാളുടെ ശുപാർശ പ്രകാരം 1 ദിവസം സിനിമ ലൊക്കേഷനിൽ വാഹനം ഓടിക്കാൻ അവസരം ലഭിക്കുകയായിരുന്നു. 1987 ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്.
പല താരങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും ഒരു ദിവസം മോഹൻലാലിനെ അമ്പല മുകളിൽ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ അവസരവും ആന്റണിക്ക് ലഭിച്ചു. അന്നായിരുന്നു ആന്റണി മോഹൻലാലിനെ അടുത്ത് കാണുന്നത്. തുടർന്ന് മോഹൻലാലിനെ ലൊക്കേഷനിൽ കൊണ്ട് വരുന്ന ജോലി ആന്റണിക്ക് ലഭിച്ചു. തുടർന്ന് ഷൂട്ടിംഗ് തീർന്ന് ഒരിക്കൽ തിരുവനന്തപുരത്ത് മോഹൻലാലിൻറെ വീട്ടിലേക്ക് കൊണ്ടുപോയതും ആന്റണി തന്നെ.
ആന്റണി പെരുമ്പാവൂർ മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുന്നത് മൂന്നാം മുറയുടെ ലൊക്കേഷനിൽ വെച്ച ആയിരുന്നു. അമ്പല മുകളിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഷൂട്ടിംഗ് കാണാൻ എത്തിയത് ആയിരുന്നു ആന്റണി പെരുമ്പാവൂർ. ആൾക്കൂട്ടത്തിന് ഇടയിൽ ആന്റണിയെ തിരിച്ചറിഞ്ഞ മോഹൻലാൽ അടുത്തേക്ക് വിളിക്കുക ആയിരുന്നു. അതായിരുന്നു ആന്റണിയുടെ ജീവിതത്തിലെ വഴിത്തിരിവും. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നതോടെ മോഹൻലാൽ ചോദിച്ചു.
പോരുന്നോ എന്റെ കൂടെ. തുടർന്ന് മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടി ആയി ആന്റണി മാറിയപ്പോൾ. 2000 ൽ മലയാള സിനിമയിലെ അന്ന് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തി എഴുതിയ നരസിംഹം എന്ന ചിത്രത്തിൽ കൂടി നിർമാതാവ് എന്ന കുപ്പായം കൂടി ആന്റണി അണിയുന്നു. തുടർന്നിങ്ങോട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു.
വിജയ ഫോർമുല മാത്രം ഉള്ള ചിത്രങ്ങൾ ആയിരുന്നു എല്ലാം. മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ലാൽ സാർ രാവിലെ എഴുന്നേൽക്കണം എങ്കിൽപ്പോലും താൻ വിളിച്ചു എഴുന്നേല്പിക്കണം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അതെ സമയം പലപ്പോഴും സെറ്റിൽ ലാൽ സാർ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്ന് നടൻ സിദ്ദിഖ് പറയാറുണ്ട്.
അതുപോലെ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും നടൻ സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഞാൻ നിര്ബന്ധിക്കുന്നതുകൊണ്ടാണ് ഭക്ഷണം വേണ്ട എന്ന് പറയുന്ന ലാൽ സാർ ഭക്ഷണം കഴിക്കാൻ തയ്യാറാകുന്നത്. താൻ പറഞ്ഞാൽ ലാൽ സാർ കേൾക്കും. തനിക്ക് ലാൽ സാറിൽ ഏറ്റവും പ്രിയപ്പെട്ട സ്വഭാവത്തിനെ കുറിച്ചും ആന്റണി വെളിപ്പെടുത്തുന്നു.
ഒരാളെ സഹായിക്കുക ആണെങ്കിൽ അത് പുറത്താരും അറിയാതെ ചെയ്യിക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണ് ലാൽ സാർ. എനിക്ക് ലാൽ സാറിൽ ഏറ്റവും ഇഷ്ടമുള്ള കാര്യവും അതാണ്. ആന്റണി പെരുമ്പാവൂർ പറയുന്നത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…