മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിലൂടെ എത്തി, മലയാളി മനസുകളിൽ കുറച്ച് നാളുകൾ കൊണ്ട് ഇടം നേടിയ നടിയാണ് അപർണ്ണ ബാലമുരളി.
തൃശൂർ സ്വദേശിനിയായ അപർണ്ണ മികച്ച നടിക്ക് ഒപ്പം നല്ലൊരു ഗായിക കൂടിയാണ്. മലയാളത്തിന് ഒപ്പം തമിഴിലും തിളങ്ങിയ അപർണ്ണ, സൂര്യയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താൻ കണ്ട ചിത്രങ്ങളെ കുറിച്ച് അപർണ്ണ മനസ്സ് തുറന്നത്.
ബ്ലസി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രം, തന്റെ പല രാത്രികളുടെയും ഉറക്കം കൊല്ലി ആയിട്ടുണ്ട് എന്നാണ് അപർണ്ണ പറയുന്നത്.
ലാലേട്ടനെ അത്തരത്തിൽ ഒരു വേഷത്തിൽ താൻ ഒരിക്കലും കാണാൻ ആഗ്രഹിക്കുന്ന എന്നാണ് അപർണ്ണ പറയുന്നത്. അൽഷിമേഴ്‌സ് എന്ന രോഗത്തിന്റെ കഥ പറയുന്ന ചിത്രം തന്റെ മനസിൽ വല്ലാതെ വേദന നൽകി എന്നും അപർണ്ണ പറയുന്നു. സന്തോഷകരമായ ജീവിതത്തിന് ഒടുവിൽ ഓർമ്മ നശിച്ച് കൊച്ചു കുട്ടിയെ പോലെ ആകുന്ന രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ തന്മാത്രയിൽ അഭിനയിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…