മേയ് 21ന് ആയിരുന്നു മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ജന്മദിനം. ആഘോഷങ്ങളും ആരവങ്ങളും നൽകി ആരാധകരും ആശംസകൾ നേർന്ന് സിനിമാ ലോകവും ആഘോഷിച്ചപ്പോൾ, വീണ്ടും സോഷ്യൽ മീഡിയയിൽ മോഹൻലാൽ നിറഞ്ഞ നിന്ന ഒരു ദിവസം കൂടിയായി മാറി. ഇപ്പോഴിതാ മോഹൻലാലിന്റെ ജന്മദിനത്തിൽ ആർ ജെ നീനു തന്റെ സോഷ്യൽ മീഡിയ പേജിൽ ഇട്ട വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോ ഷെയർ ചെയ്ത് നന്ദി അറിയിക്കാൻ മോഹൻലാൽ കൂടി എത്തിയപ്പോൾ, വലിയ ആരാധിക കൂടിയായ നീനുവിന്റെ സന്തോഷം അലകടലുകൾക്ക് അപ്പുറമായി. നീനു തന്റെ പേജിൽ ഇതിനെ കുറിച്ച് കുറിച്ചത് ഇങ്ങനെ,
കഴിഞ്ഞ 3 ദിവസങ്ങളായി എനിക്ക് മെസ്സേജുകളിലൂടെയും ഫോൺ കാൾ കളിലൂടെയും ലഭിച്ചു കൊണ്ടിരിക്കുന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, നേരിട്ട് പരിചയമില്ലാത്ത എന്നോട് നിങ്ങൾ എല്ലാവരും കാണിച്ച സ്നേഹത്തിനു എന്താണ് പകരം നൽകുക എന്നെനിക് അറിയില്ല.
മോഹൻലാൽ എന്ന വ്യക്തിക്ക് മലയാളികളുടെ മനസ്സിൽ എത്ര വലിയ സ്ഥാനം ആണ് ഉള്ളത് എന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
ലാലേട്ടാ, Mohanlal ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്.
മോഹൻലാൽ എന്നാ മഹാ നടന്റെ, വ്യക്തിയുടെ ആരാധിക എന്ന നിലയിൽ ചെയ്ത ആ ആശംസ വീഡിയോ കണ്ടു എന്നെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിക്കാൻ ലാലേട്ടൻ കാണിച്ച ആ മനസ്സ്, ആ വീഡിയോ സ്വന്തം ഫേസ്ബുക് പേജ് ൽ പോസ്റ്റ് ചെയ്യാൻ കാണിച്ച ആ സ്നേഹം. ഇതിനൊക്കെ എങ്ങിനെ ആണ് ഞാൻ നന്ദി പറയുക. സന്തോഷം പ്രകടിപ്പിക്കുക.
എന്റെ ഫേസ്ബുക് പേജ് ഇൽ മാത്രമായി ഒതുങ്ങി പോവേണ്ടിയിരുന്ന ആ വീഡിയോ മോഹൻലാൽ എന്നാ വ്യക്തിയിലേക്കെത്തിച്ച മെന്റലിസ്റ് ആതി. Mentalist Aathi ഒരു നന്ദി വാക്കിൽ ഒതുക്കാവുന്നതല്ല. എങ്കിലും ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി നിങ്ങൾ ചെയ്ത ആ കാര്യം എനിക്കത്ര വലുതാണെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ആ വീഡിയോ ഏറ്റെടുത്ത ഫേസ്ബുക് പേജുകൾ, ലാലേട്ടനെ സ്നേഹിക്കുന്നവർ, ഷെയർ ചെയ്ത വ്യക്തികൾ, മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ, ലാൽ കെയർ, versitile media, അങ്ങിനെ എല്ലാവരോടും.
ആ വീഡിയോയിലെ വാക്കുകൾക് ജന്മം നൽകിയ ജിബിൻ. RJ Jibin നിങ്ങളുടെ വാക്കുകളായിരുന്നു ആ വീഡിയോയുടെ യഥാർത്ഥ ശക്തി.
ശബ്ദം കൊണ്ടുള്ള രഞജിത്തേട്ടൻ മാജിക്ക് ഈ വിഡിയോയിലും ഞാൻ കണ്ടു. കൂടെ അലന്റെ സപ്പോർട്ടും.
സ്നേഹത്തോടെയും നന്ദിയോടെയും ചേർത്തുനിർത്തുന്നു ഖത്തർ റേഡിയോ മലയാളം 98.6, ഒപ്പം എല്ലാ പിന്തുണയും തന്നു കൂടെ നിന്ന അൻവർ സർ, ഗഫൂർ സാർ,നൗഫൽ ഇക്ക, രതീഷേട്ടൻ, റിജാസ് ഇക്ക, ഷിഫിൻ ചേട്ടൻ, അജ്മൽ, അജു, വജിഹ, പാർവതി, സൂരജ് അങ്ങിനെ എല്ലാവരോടും.
മോഹൻലാൽ എന്ന അഭിനയ പ്രതിഭയ്ക്ക് ലോക ജനതയ്ക്കു ഇടയിൽ ഉള്ള സ്വീകാര്യതയുടെ ഒരു ചെറിയ അംശമാണ് ആ വീഡിയോയ്കും ലഭിച്ചത്.
ഒരിക്കൽ കൂടി നന്ദിയുണ്ട്, ലാലേട്ടനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഓരോ ആരാധകരോടും.
സ്നേഹം മെസ്സേജുകളിലൂടേയും, ഫോൺവിളികളിലൂടെയും അറിയിച്ചവരോട്.
2019 മെയ് 21 ജീവികതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാക്കാൻ കൂടെ നിന്ന എല്ലാവരോടും ഒരുപാട് ഒരുപാട് സ്നേഹം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…