മോഹൻലാൽ, മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഈ താരവിസ്മയത്തിന് നിരവധി സിനിമ താരങ്ങളും ആരാധകർ ആയി ഉണ്ട്. മലയാളി നടൻ പൃഥ്വിരാജ് നിരവധി തവണ തന്റെ മോഹൻലാൽ ആരാധന തുറന്ന് പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യുക ആണെങ്കിൽ ആരായിരിക്കും നായകനും നായിക എന്നും പൃഥ്വിരാജിനോട് ചോദിച്ചിരുന്നു, അതിനുള്ള ഉത്തരം ഇപ്പോൾ പ്രിത്വിരാജ് ലൂസിഫറിലൂടെ നേടി ഇരിക്കുന്നു.
തന്മാത്ര എത്ര കണ്ടാലും മതിവരാത്ത ചിത്രം ആണെന്നും മോഹൻലാലിന്റെ വലിയ ആരാധകൻ ആണെന്ന് വിജയ് സേതുപതി പറയുമ്പോൾ, മോഹൻലാൽ സാറിന്റെ കയ്യിലെ നഖങ്ങൾ പോലും അഭിനയിക്കും എന്നാണ് തമിഴ് നടൻ സൂര്യ പറയുന്നത്.
ഇപ്പോഴിതാ മോഹന്ലാലിനോടുള്ള ആരാധന ഒരിക്കൽ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ് ധനുഷ്. വനിതാ സെറാ ഫിലിം അവാർഡ് വേദിയിൽ ആണ് ധനുഷിന്റെ തുറന്ന് പറച്ചിൽ. വെട്രിമാരൻ സംവിധാനം ചെയ്ത വടചെന്നൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ആണ് ധനുഷിന്റെ പ്രതികരണം.
ആ ചടങ്ങിൽ വെച്ചാണ് അവതാരക ധനുഷിനോട് മോഹൻലാലോ മമ്മൂട്ടിയോ, ആരാണ് ധനുഷിന്റെ ഇഷ്ട താരം എന്ന പതിവ് ചോദ്യം ആവർത്തിച്ചത്. ധനുഷിന്റെ ഉത്തരം ആയിരക്കണക്കിന് വരുന്ന കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. “എനക്ക് മോഹൻലാൽ സാറേ റൊമ്പ പുടിക്കും , അവരോടെ ഫാൻ, സർ ഒരു ഉലക ആക്ടർ “ എന്നാണ് ധനുഷ് പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…