ഒരേ സമയം മാസ്സും ക്ലാസും ചേർന്ന മോഹൻലാൽ (mohanlal) ചിത്രങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും മോഹൻലാൽ ദേവൻ ആയും അസുരനായും ആറാടിയ ചിത്രം ആണ് ദേവാസുരം(devasuram). മോഹൻലാലിൻറെ ആദ്യ കൾട്ട് മാസ്സ് സിനിമ എന്ന വിശേഷണം കൂടി ഉള്ള ചിത്രം ആണ് രഞ്ജിത്ത് തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം. അന്ന് ഇത്തരത്തിൽ ഉള്ള ഒരു കഥ കേട്ടപ്പോൾ പലർക്കും വിജയം ആകുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു.
എന്നാൽ തനിക്ക് ധൈര്യം തന്നത് നായകനായി എത്തിയ മോഹൻലാലും സംവിധായകൻ ശശിയേട്ടനും ആണെന്ന് രഞ്ജിത്ത് പറയുന്നു. ഇവർക്ക് രണ്ടു പേർക്കും ആത്മവിശ്വാസം ഉള്ളപ്പോൾ എനിക്ക് എന്തിന് ധൈര്യക്കുറവ് വേണം എന്ന് തോന്നി. ലാലിൻറെ ആ സമയത്തുള്ള മനസ് തന്നെയാണ് ഇത്തരത്തിൽ ഉള്ള സിനിമ പിറക്കാൻ കാരണം. സിനിമയിൽ വില്ലനായ നെപ്പോളിയൻ ലാലിനെ ചവിട്ടുന്ന സീനുണ്ട്. ആ ചവിട്ടില്‍ മുഖത്തെ മുറിവുകളുടെ തുന്നിക്കെട്ടലുകളിൽ നിന്ന് ചോരയൊഴുകണം.
ആ സീനിൽ അഭിനയിക്കുമ്പോൾ ലാലിനെ ചവിട്ടാൻ നെപ്പോളിയന് വല്ലാത്ത പേടി. അപ്പോൾ പ്രോത്സാഹിപ്പിച്ചത് ലാലാണ്. അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല. നെപ്പോളിയനെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചത് തന്നെ ലാലായിരുന്നു. ശേഖരന്റെ വേഷത്തിൽ പതിവ് ആളുകളെ ഒഴുവാക്കിയാൽ നന്നായിരിക്കുമെന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞിരുന്നു’.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…