തെന്നിന്ത്യൻ സിനിമ ലോകത്തിലെ അഭിനയ കുലപതികൾ ആണ് മോഹൻലാലും കമൽ ഹസനും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ. അഭിനയ ലോകത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ട താരങ്ങൾ ആണ് ഇരുവരും. ഉന്നൈപ്പോൽ ഒരുവൻ എന്ന ചിത്രത്തിൽ കൂടി ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടും ഉണ്ട്.
മോഹൻലാൽ എന്ന താരത്തിന് അഭിനയിക്കാൻ അറിയില്ല എന്നാണ് കമൽ ഹാസൻ പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഉന്നൈപ്പോൽ ഒരുവനിലൂടെയാണ് ഞാനും ലാൽ സാറും ഒന്നിച്ചത്. എന്റെ അനുഭവത്തിൽ അഭിനയിക്കാനറിയാത്ത നടൻ ആണ് ലാൽ സർ. ബീഹെവ് ചെയ്യാനേ അദ്ദേഹത്തിന് അറിയൂ.. നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്ന് കരുതുക. വിശേഷങ്ങൾ പരസ്പരം ചോദിച്ചറിയും അതുപോലെയാണ് സാറിന്റെ അഭിനയം.
വല്ലാത്ത ഒരു ഒഴുക്കും താളവും പെരുമാറ്റത്തിൽ കാണും. ലോക സിനിമയിലെ മഹാ നടന്മാർക്കൊപ്പം ഇതാ മലയാളത്തിന്റെ അഭിനയ ഗോപുരം എന്ന് കാണിച്ചു കൊടുക്കാൻ എനിക്ക് മറ്റൊരാളെ ചിന്തിക്കേണ്ട ആവശ്യം ഇല്ല.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…