രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി മലയാളത്തിൽ ശ്രദ്ധ നേടിയ കമാലിനി മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിലെ നായിക കൂടിയാണ്.
വൈശാഖ് സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകന്റെ ഭാര്യ മൈനയുടെ വേഷത്തിൽ ആണ് കമാലിനി മുഖർജി എത്തിയത്. ചിത്രം വലിയ വിജയം ആകുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്.
മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി മുഖർജി പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് കമാലിനി മുഖർജി. മലയാളത്തിൽ കുറച്ചു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് മോഹൻലാൽ , മമ്മൂട്ടി , ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ എന്നിവരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.
കസിൻസ് എന്ന വൈശാഖ് ചിത്രത്തിൽ ഒരു ഡാൻസിൽ മാത്രം എത്തിയ താരം പിന്നീട് വൈശാഖ് ചിത്രത്തിൽ നായിക ആകാൻ കഴിഞ്ഞു.
എന്നാൽ അനുശ്രീക്ക് വേണ്ടി വെച്ചിരുന്ന വേഷത്തിൽ പകരക്കാരി ആയിട്ട് ആയിരുന്നു കമാലിനി മുഖർജി എത്തുന്നത്. എന്നാൽ പുലിമുരുകനിലെ ആ വേഷം അത്രമേൽ അവിസ്മരണീയമാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…