ഒരു വലിയ ഇടവേളക്ക് ശേഷം, തീയറ്ററുകളിലേക്ക് സിനിമ പ്രേമികയുടെ കുത്തൊഴുക്ക് നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ നിറഞ്ഞ സദസ്സിൽ റെക്കോര്ഡ് ആദ്യ ദിന കളക്ഷൻ നേടി, മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി തീയറ്ററുകളിൽ മുന്നേറുകയാണ്.
ലോകമെമ്പാടും ഒരേ ദിവസം റിലീസിന് എത്തിയ ചിത്രം 3078 സ്ക്രീനുകളിൽ ആണ് റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ എന്ന നടനെ അറിയാം എങ്കിലും കൂടുതൽ അടുക്കാൻ കഴിഞ്ഞതും പരിചയപ്പെടാൻ കഴിഞ്ഞതും ലൂസിഫർ ചിത്രത്തിന്റെ ലൊക്കേഷനിൽ കൂടി ആയിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു.
മോഹൻലാൽ, എന്ന നടനിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ എന്ന നടൻ നായകൻ ആയത് കൊണ്ടുമാത്രം ആണ് ഈ ചിത്രം എത്രയും ശ്രദ്ധ നേടിയത് എന്നും ഉന്നത നിലവാരം പുലർത്തിയത് എന്നും പൃഥ്വിരാജ് പറയുന്നു.
ലാലേട്ടനുമായി താൻ ഏറെ അടുക്കുന്നത് ലൂസിഫറിലൂടെയാണ് എന്നും ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷകരമാണ് എന്നും പൃഥ്വിരാജ് പറയുന്നു.
പലപ്പോഴും ലാലേട്ടനെ കൊണ്ട് ഒരുപാട് ടേക് ഒക്കെ ചെയ്യിച്ചിട്ടുണ്ട് എന്നും അതൊന്നും അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ട് ആയിരുന്നില്ല എന്നും പൃഥ്വിരാജ് പറയുന്നു. ക്യാമറ ചലനം സങ്കീർണ്ണമായതു കൊണ്ടോ ഫോക്കസ് പ്രശ്നങ്ങൾ കൊണ്ടോ വലിയ ആൾക്കൂട്ടങ്ങൾ ഉള്ള ഷോട്ടിൽ അവരുടെ ഇടയിൽ നിന്നുള്ള ചലനങ്ങളുടെ പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു.
ചില രംഗങ്ങൾ പതിനാലു ടേക്ക് വരെ എടുത്തിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. അപ്പോഴൊന്നും ഒരു മടിയും കൂടാതെ പിന്നെന്താ മോനെ നമുക്കൊന്നു കൂടി ചെയ്യാല്ലോ എന്ന് പറഞ്ഞു കൂടെ നിന്ന ഇതിഹാസമാണ് മോഹൻലാൽ എന്ന് പൃഥ്വിരാജ് പറയുന്നു. മറ്റൊരാൾക്കും ഇത്രയേ പിന്തുണ നൽകാൻ കഴിയുമോ എന്നുള്ള കാര്യം സംശയം ആണെന്നും പൃഥ്വിരാജ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…