മലയാള സിനിമയുടെ അത്ഭുതങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയ ലോകത്തിൽ നാല് പതിറ്റാണ്ടുകൾ കഴിഞ്ഞ താരമാണ് മോഹൻലാൽ. മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിൽ അമ്പത് വർഷവും പൂർത്തിയാക്കി. ഇപ്പോഴിതാ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ തന്റെ ഇച്ചാക്കയെ കുറിച്ച് മോഹൻലാൽ ഗൃഹലക്ഷ്മിയിൽ എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.
ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി എത്ര വർഷത്തെ ബന്ധമാണ്. നീണ്ട മുപ്പത്തിയൊമ്പത് വർഷങ്ങൾ. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു പക്ഷേ അതൊരു ക്ലീഷേയാവും. എന്നാൽ അക്ഷരാർത്ഥത്തിൽ അതാണ് ശരി.
ശരീരം ശാരീരം സംസാരരീതി സമീപനങ്ങൾ എന്നിവയിലൊക്കെ മമ്മൂട്ടിയുടെ കാര്യത്തിൽ ഒരു മാറ്റവുമില്ല. അമ്പത്തിമൂന്ന് സിനിമകളിലധികം ഞങ്ങൾ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞാൻ മമ്മൂട്ടിയോളം അഭിനയിക്കാനോ മമ്മൂട്ടി എന്നെപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല.
അതിന് കാരണം ഞങ്ങൾ രണ്ടുപേരും തീർത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ് രണ്ട് കലാകാരന്മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങൾക്കറിമായിരുന്നു എന്നതാണ്. നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടി. തന്റെ ലക്ഷ്യവും വഴിയുമെല്ലാം അദ്ദേഹത്തിന് നേരത്തെ തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അത്രയും ദൃഢ നിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. ഇന്നും സിനിമ തന്നെയാണ് അദ്ദേഹത്തിന്റെ പാഷൻ. മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യൻ അന്തിക്കാട് ഒരു ഉപദേശം പോലെ ഓർമിപ്പിക്കാറുണ്ട്.
സിനിമയ്ക്ക് നമ്മളെ വേണ്ട നമുക്ക് സിനിമയെയാണ് വേണ്ടത്. ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്. ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…