മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന് കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ ആവേശം നൽകുന്ന ഒന്നാണ്. ഇരുവരും അവസാനമായി ഒന്നിച്ചു അഭിനയിച്ച ചിത്രം ട്വന്റി 20 ആണെങ്കിൽ കൂടിയും അതിൽ വലിയ ഒരു താരനിര തന്നെ ഉണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി – മോഹൻലാൽ നായകന്മാർ ആയി എത്തിയ അവസാന ചിത്രമായി കണക്കാക്കാൻ കഴിയുന്നത് ഒരുപക്ഷെ ഹരികൃഷ്ണൻസ് ആയിരിക്കും.
എന്നാൽ ഇരുവരും സമ്മതം മൂളിയിട്ടും നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഷാഫി. ഷാഫി റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ഒരു മൾട്ടി സ്റ്റാർ ചിത്രം തന്നെ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതും ഇരുവരും അഭിനയിച്ച രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം.
അതെ മമ്മൂട്ടി നായകനായി എത്തിയ മായാവി. മഹി എന്ന ഗുണ്ടയുടെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. 2007 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. അതെ വർഷം തന്നെ എത്തിയ ചിത്രം ആയിരുന്നു ഹാലോ. മുഴുകുടിയൻ ആയ ഒരു വക്കീലിന്റെ വേഷത്തിൽ എത്തിയത് മോഹൻലാൽ ആയിരുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഹലോ – മായാവി എന്നാണ് പേര് നൽകിയിരുന്നത്.
ലാലേട്ടനും മമ്മൂക്കയും സമ്മതം മൂളി എങ്കിൽ കൂടിയും മറ്റു ചിലർ നടത്തിയ പിടി വാശി മൂലം ആണ് ആ ചിത്രം നടക്കാതെ പോയത്. നടന്നിരുന്നു എങ്കിൽ വമ്പൻ വിജയം ആകുമായിരുന്നു എന്നും അതുപോലെ തന്നെ മമ്മൂട്ടി ചിത്രം മലയാളിയുടെ രണ്ടാം ഭാഗവും താൻ തിരക്കഥ പൂർത്തിയാക്കിയിരുന്നു. അതും ഇതുപോലെ നടക്കാതെ പോകുകയായിരുന്നു എന്ന് ഷാഫി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…