ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് പാർവതി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പം സ്ക്രീൻ പങ്കിട്ടുള്ള പാർവതി വിവാഹം ചെയ്തത് മലയാള സിനിമയിലെ തൊണ്ണൂറുകളിലെ ജനപ്രിയ നായകൻ ജയറാമിനെയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. ജയറാമിന് ഒപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും തന്നെ വിസ്മയിപ്പിച്ച നടൻ മോഹൻലാൽ ആണെന്ന് പാർവതി പറയുന്നു.
പാർവതിയുടെ വാക്കുകൾ ഇങ്ങനെ,
അങ്ങനെ എന്നെ വിസ്മയിപ്പിച്ച ഒരാളെ മലയാള സിനിമയിൽ ഉള്ളു അത് മോഹൻലാൽ ആണ്. നമുക്ക് തോന്നും എത്ര കാഷ്വൽ ആയിട്ട് ആണ് എത്ര ഈസി ആയി ആണ് അഭിനയിക്കുന്നത് എന്ന്, മമ്മൂക്കയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കൊണ്ട്, അന്നൊക്കെ ഒരു മാസത്തിൽ ഒരു സിനിമ വെച്ച് ഉണ്ടാകും, അതിനെ കുറിച്ച് മമ്മൂക്കയോട് ബോറടിക്കില്ലേ എന്ന് ചോദിച്ചപ്പോൾ, ഓരോ മുപ്പത് ദിവസം കൂടുമ്പോഴും നമ്മൾ വേറെ ആളുകൾ ആകുകയാണ്, പിന്നെ എങ്ങനെ ബോറടിക്കും.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ആണ് പാർവതി തന്റെ മനസ്സ് തുറന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…