മലയാള സിനിമ എന്ന നാണയത്തിന്റെ രണ്ട് മുഖങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെ കാലമായി മമ്മൂട്ടിക്കും മോഹൻലാലിനും ശേഷമേ മലയാളത്തിൽ മറ്റൊരു നടൻ ഉള്ളൂ, മലയാള സിനിമയുടെ നെടുംതൂണുകൾ.
വനിതാ മാഗസിന് മോഹൻലാൽ നൽകിയ അഭിമുഖത്തിൽ ആണ് ഏറെ വ്യത്യസ്തമായ ചോദ്യങ്ങൾ മോഹൻലാലിന് ചോദിക്കുക ഉണ്ടായത്.
മലയാള സിനിമയുടെ ശ്രീരാമൻ ആണ് മമ്മൂട്ടി എന്നും ശ്രീകൃഷ്ണൻ ആണ് മോഹൻലാൽ എന്നുമാണ് പറയുന്നത്, താങ്കൾക്ക് അതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നാണ് ചോദ്യം ഉണ്ടായത്.
മോഹൻലാലും മമ്മൂട്ടിയും അമ്പതിൽ ഏറെ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ഒരേ സമയം മലയാളത്തിൽ വളർന്ന് പന്തലിച്ചു നിൽക്കുന്ന നടന്മാരും ആണ്. സിനിമയിൽ ഉള്ളത് പോലെ തന്നെ ജീവിതത്തിലും വലിയ സൗഹൃദം സൂക്ഷിക്കുന്നവർ. വലിയ വിശേഷങ്ങളിൽ ഒന്നിച്ച് കൂടുന്നവർ, പ്രണവിന്റെ സിനിമ അരങ്ങേറ്റത്തിൽ പോലും പ്രണവ് നേരിട്ടെത്തി മമ്മൂട്ടിയിൽ നിന്നും അനുഗ്രഹം വാങ്ങിയിരുന്നു.
വനിതയിലെ അവതരകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു,
“ഇങ്ങനെയൊക്കെ വിലയിരുത്തേണ്ട കാര്യമുണ്ടോ. നിങ്ങൾ ഈ കാര്യം മമ്മൂക്കയോട് ചോദിച്ചു നോക്കു. അപ്പോൾ അദ്ദേഹം ഒരു അഡൾറ്റ് പേരന്റ് എന്ന നിലയിൽ വളരെ ഗൗരവത്തിൽ മാത്രമേ ഉത്തരം നൽകു.
അദ്ദേഹത്തിന്റെ മനസ്സിൽ പ്രണയം ഇല്ലെന്നല്ല, പ്രണയവും സ്നേഹവും ഒക്കെ അവിടെ ഉണ്ട്. പാക്‌സൈറ് പക്ഷെ ഒരു മുഴുനീള രക്ഷിതാവ് എന്ന നിലയിൽ ആയിരിക്കും മമ്മൂട്ടി മറുപടി പറയുന്നത്, പെരുമാറുന്നത്. ഒരു കാര്യം എടുക്കണ്ട എന്നദ്ദേഹം തീരുമാനിച്ചാൽ പിന്നെ അത് എടുക്കേണ്ട കാര്യമില്ലലോ.
അത് കേൾക്കാൻ അദ്ദേഹത്തിനൊപ്പം ആളുകളുമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ കഴിയില്ല. അങ്ങനെ എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ എനിക്കൊപ്പമുള്ളവർ ” അതെന്താ എടുത്താൽ എന്ന് തിരിച്ചു ചോദിച്ചേക്കാം “, അത് കൊണ്ട് മറ്റുള്ളവരുടെ ഇഷ്ടത്തിൽ കയറി ചെല്ലാറില്ല.
ഈ വ്യതാസം ഉള്ളത് കൊണ്ടാകും, അങ്ങനെ വിലയിരുത്തുന്നതിനെ പറ്റി അറിയില്ല ” എന്നായിരുന്നു മോഹൻലാൽ മറുപടി നൽകിയത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…