മലയാളത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയനായ താരമാണ് മോഹൻലാൽ. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ മോഹൻലാൽ ആരാധകർ. പ്രായഭേദമന്യേ എല്ലാവരും ലാലേട്ടൻ എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നതും.
മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്.
മോഹൻലാൽ ചിത്രങ്ങളിൽ വരെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്. എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.
വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു സിനിമയിലേക്ക് ചേക്കേറുന്നത്. മഞ്ജു നന്നായി ഡാൻസ് കളിക്കുന്ന ഒരു താരം കൂടി ആണ്. പണ്ട് താൻ നൃത്തം പഠിച്ചിട്ടുണ്ട് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ആയിരുന്നു മോഹൻലാലിനൊപ്പം മഞ്ജു പത്രോസ് അഭിനയിച്ചത്. മറ്റുള്ള താരങ്ങൾ തങ്ങളുടെ സീൻ കഴിഞ്ഞാൽ കാരവനിലേക്ക് പോകുമെന്നും എന്നാൽ ലാലേട്ടൻ അവിടെ തന്നെ ഒരു കസേരയിൽ ഇരിക്കുമെന്നും അതുപോലെ പുതുമുഖങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന ആൾ കൂടിയാണ് മോഹൻലാൽ എന്ന് ആണ് മഞ്ജു പറയുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ..
മലയാള സിനിമ ഇത്രയേറെ ആരാധിക്കുന്ന ഒരു താരമാണ് താനെന്ന ഒരു ചിന്തയോ അതിന്റെ ജാഡയോ ഒന്നും ഒട്ടും ഇല്ലാത്ത താരമാണ് ലാലേട്ടൻ. താൻ ഒരു സീനിയർ ആർട്ടിസ്റ്റ് ആണെന്നും അത് കൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കുമ്പോൾ ഇത് ശരിയായില്ല അത് ശരിയായില്ല എന്നൊക്കെ കമെന്റ് പറയുന്ന കുറെ താരങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്.
എന്നാൽ അത്തരത്തിൽ ഒരു കമെന്റ് പോലും ലാലേട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഒറ്റ ചിത്രത്തിൽ മാത്രമാണ് ഞാൻ ലാലേട്ടനൊപ്പം അഭിനയിച്ചത്. എന്നാൽ അത്തരത്തിൽ ഒരു പെരുമാറ്റം ഞാൻ ലാലേട്ടനിൽ കണ്ടിട്ടേ ഇല്ല. സാധാരണ രണ്ടു മൂന്ന് ചിത്രങ്ങൾ അഭിനയിച്ച് ഹിറ്റ് ആക്കിയ താരങ്ങൾക്ക് പോലും പിന്നെ അടുത്ത ചിത്രത്തിന്റെ സെറ്റിൽ വരുമ്പോൾ ഭയങ്കര ജാഡ ആയിരിക്കും.
ഷൂട്ടിങ് കഴിഞ്ഞ ഉടൻ അവർ അവരുടെ കാരവാനിൽ പോയി ഇരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ലാലേട്ടൻ അങ്ങനെ അല്ല. ലാലേട്ടന് വേണമെങ്കിൽ കാരവാൻ ലാലേട്ടൻ ഇരുന്നിടത്ത് വരും. എന്നാൽ അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞ അവിടെ എവിടെ എങ്കിലും കസേര ഇട്ട് ഇരിക്കും. ഒരിക്കൽ ലാലേട്ടനെ കാണാൻ ഒരുപാട് പേര് അവിടെ തടിച്ച് കൂടി.
കോഴിക്കോട്ട് ആയിരുന്നു ഷൂട്ട്. ലാലേട്ടൻ അവിടെ കസേര ഇട്ട് ഇരുന്നപ്പോൾ ക്രൂവിൽ ഉള്ള ഒരാൾ വന്നു പറഞ്ഞു ലാലേട്ടാ, കാരവാനിൽ ഇരിക്കാം എന്ന്. അപ്പോൾ ലാലേട്ടൻ പറഞ്ഞു ഈ ആളുകൾ എല്ലാം എന്നെ കാണാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്. അപ്പോൾ ഞാൻ പോയി കാരവാനിൽ ഇരിക്കുന്നത് ശരിയാണോ എന്ന്.
അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. തന്നെ വളർത്തിയത് ഈ ജനങ്ങൾ ആണെന്നും ഈ ജനങ്ങൾ സ്നേഹത്തോടെ തന്നെ ലാലേട്ടാ എന്നാണു വിളിക്കുന്നത് എന്നും അദ്ദേഹത്തിന് നല്ല ബോധമുള്ളത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പെരുമാറുന്നത്. സത്യത്തിൽ നമ്മൾ ജൂനിയർ ആർട്ടിസ്റ്റുകൾ ലാലേട്ടനെ പോലെയുള്ള സീനിയർ ആർട്ടിസ്റ്റുകളെ കണ്ടുപഠിക്കേണ്ടത് തന്നെയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…