മലയാളത്തിൽ എന്നും വലിയ വിജയങ്ങൾ ഉണ്ടാക്കിയ താരമാണ് മോഹൻലാൽ. വില്ലനായി ആയിരുന്നു അഭിനയത്തിൽ നാല് പതിറ്റാണ്ടുകൾക്ക് മുന്നേ മോഹൻലാൽ എത്തിയത് എങ്കിൽ കൂടിയും ഇന്ന് മലയാളത്തിലെ എതിരാളികൾ ഇല്ലാത്ത വിസ്മയം തന്നെ ആണ് മോഹൻലാൽ. വിജയങ്ങൾ കീഴടക്കി മുന്നേറുമ്പോൾ അതിന്റെ താരജാഡകൾ ഇല്ലാത്ത ആൾ കൂടി ആണ് മോഹൻലാൽ.
ആക്ഷൻ രംഗങ്ങൾ ചെയ്യാൻ പ്രത്യേക താല്പര്യമുള്ള ആൾ കൂടി ആണ് മോഹൻലാൽ. ഇപ്പോൾ മോഹൻലാലിൻറെ മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ നരന്റെ ചിത്രീകരണ സമയത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾ പറയുക ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. 2005 ഓണക്കാലത്ത് ആയിരുന്നു ജോഷി സംവിധാനം ചെയ്ത് നരൻ റിലീസ് ചെയ്യുന്നത്. കുത്തുഴക്കുള്ള മഴവെള്ളത്തിൽ തടിപിടിക്കാൻ ഇറങ്ങുന്ന വേലായുധൻ എന്ന മുള്ളൻകൊല്ലി വേലായുധൻ എന്ന വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്.
ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു മോഹൻലാൽ ഈ ചിത്രത്തിലെ സാഹസിക രംഗങ്ങൾ അഭിനയിച്ചത്. മുള്ളൻകൊല്ലി പുഴയായി ചിത്രീകരണം നടത്തിയത് പൊള്ളാച്ചിയിൽ ഒരു ഡാം ആയിരുന്നു. അതിലാണ് മോഹൻലാൽ തടിപിടിക്കാൻ ഇറങ്ങിയത്. നരൻ സിനിമ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് പൊള്ളാച്ചിയിലായിരുന്നു. ഒരിക്കലും കേരളത്തിൽ ആ സിനിമ ചിത്രീകരിച്ചിട്ടില്ല. സിനിമ കാണുന്ന പ്രേക്ഷകർ കടന്നു പോകുന്നത് കേരളത്തിലെ മുള്ളക്കൊല്ലി എന്ന ഗ്രാമത്തിലൂടെയാണ്.
കൂടാതെ കേരളത്തിലെ തനത് ശൈലികൾ പലതും ഇതിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് ആർട്ട് ഡയറക്ടർ വ്യക്തമാക്കി. പാട്ട് സീനിലെ അമ്പലവും കാവടിയുമൊക്കെ സെറ്റിട്ടതാണ്. സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി വെള്ളപ്പൊക്കം ചിത്രീകരിക്കാനായിരുന്നു. കാരണം ആ സമയത്ത് വെള്ളപ്പൊക്കം നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വായിച്ചൊരു അറിവ് മാത്രമേ ഉള്ളായിരുന്നുള്ളൂ. എന്നാൽ ചെയ്യാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു. ഹൊഗ്ഗനക്കൽ എന്ന സ്ഥലത്ത് വെച്ചാണ് നരൻ സിനിമയിലെ വെള്ളച്ചാട്ടം ചിത്രീകരിച്ചത്.
വെള്ളപ്പൊക്കം ചിത്രീകരിക്കാനായി തങ്ങൾ അവിടെ എത്തിയപ്പോൾ സിനിമയിൽ കാണുന്നത് പോലെയുള്ള വെള്ളപ്പൊക്കം അവിടെ ഉണ്ടായിരുന്നു. കർണ്ണാടകയിലെ ഒരു ഡാം തുറന്ന് വിട്ടിരിക്കുകയായിരുന്നു. ഞങ്ങൾ ലൊക്കേഷൻ കണ്ടപ്പോഴുണ്ടായിരുന്ന പുഴ ഏകദേശം ഒന്നര കിലോമീറ്ററോളം കയറിയിട്ടുണ്ടായിരുന്നു. ഈ കയറിയ സ്ഥലത്ത് ആയിരുന്നു രംഗം ചിത്രീകരിക്കാനുള്ളത്. ഡാമിൽ നിന്നുള്ള മുതലകളും ചീങ്കണ്ണിയുമൊക്കെ വെള്ളത്തിലൂടെ ഒഴുകി പോകുന്നുണ്ടായിരുന്നു. ആ സ്ഥലത്താണ് ലാലേട്ടൻ എടുത്ത് ചാടിയത്.
കൂടാതെ ലാലേട്ടൻ പിടിക്കുന്ന തടികളെല്ലാം മരത്തിന്റെ ഇടയിൽ നിന്നാണ്. സാധാരണ ഒരിക്കലും പുഴയിൽ മരം വരില്ല. ഇതെല്ലാം വെള്ളപ്പൊക്കം കാരണം ഉണ്ടായതാണ്. ഈ സിനിമയിൽ ലാലേട്ടൻ വളരെ മനോഹരമായി തന്നെ സഹകരിച്ചിരുന്നു. ഞങ്ങൾ കൊടുക്കുന്ന ഉറപ്പിലാണ് അദ്ദേഹം വെള്ളത്തിൽ ഇറങ്ങിയത്. കൂടാതെ ഈ സീൻ ചിത്രീകരിക്കാനായി ഒരു ഡ്യൂപ്പിനെ ഒരുക്കിയിരുന്നു. എന്നാൽ താൻ ചെയ്യാമെന്ന് പറഞ്ഞാണ് വെള്ളപ്പൊക്കത്തിൽ ഇറങ്ങി അദ്ദേഹം തടി പിടിച്ചത്. ഞങ്ങൾക്ക് തന്നെ പേടിയായിരുന്നു അത്. നിൽക്കാൻ പറ്റാത്ത അത്രയും ഒഴുക്കുള്ള സ്ഥലത്തായിരുന്നു ലാലേട്ടൻ ഇറങ്ങിയത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…