മലയാള സിനിമയുടെ വലിയൊരു നഷ്ടം തന്നെയാണ് മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗം. അത്തരത്തിൽ മഹാപ്രതിഭകൾ വിടവാങ്ങുമ്പോൾ മഹാരഥന്മാർ പറഞ്ഞ പഴയ അഭിമുഖങ്ങളും വാക്കുകളും എല്ലാം വീണ്ടും ചർച്ച ആകാറുണ്ട്.
അത്തരത്തിലുള്ള ഒരു വിവാദം ആയിരുന്നു വർഷങ്ങൾക്ക് മുന്നേ ഉണ്ടായ മോഹൻലാൽ നായകനായി എത്തിയ ഭരതം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉള്ളത്. ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഭരതം.
മോഹൻലാലിനൊപ്പം ഉർവശി , നെടുമുടി വേണു , ലക്ഷ്മി , മുരളി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സംഗീതത്തിന്റെ മുൻനിർത്തി എടുത്ത ഒരു ഇമോഷണൽ ഡ്രാമ ആയിരുന്നു ഭരതം. രവീന്ദ്രൻ മാഷ് ആയിരുന്നു സംഗീത സംവിധാനം.
മൂന്നു ദേശിയ അവാർഡ് നേടിയ ചിത്രം കൂടി ആണ് ഭരതം. മികച്ച നടനുള്ള ദേശിയ അവാർഡ് മോഹൻലാൽ നേടിയപ്പോൾ മികച്ച പിന്നണി ഗായകനുമുള്ള അവാർഡ് യേശുദാസും പ്രത്യേക ജൂറി അവാർഡ് രവീന്ദ്രൻ മാസ്റ്റർക്കും ലഭിച്ചു.
സംസ്ഥാന അവാർഡിൽ മോഹൻലാലിന് മികച്ച നടനുള്ള ആ വർഷത്തെ അവാർഡും അതുപോലെ മികച്ച നടിക്കുള്ള അവാർഡ് ഉർവശിക്കും അതുപോലെ പ്രത്യേക ജൂറി പരാമർശം നെടുമുടി വേണുവിനും ലഭിച്ചു.
എന്നാൽ അന്ന് ഈ അവാർഡ് പ്രഖ്യാപന വേളയിൽ എല്ലാം മോഹൻലാലിനേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചത് നെടുമുടി വേണു ആണെന്നും അതുപോലെ അദ്ദേഹത്തിന് ആയിരുന്നു അവാർഡ് കൊടുക്കേണ്ടത് എന്നും ഉള്ള വാദങ്ങൾ ഉയർന്നു.
ഇത്തരത്തിൽ ഉള്ള മഹാപ്രതിഭ ശാലിയായ നെടുമുടി വേണുവിനെ ആ ചിത്രത്തിൽ കൂടി ഒരു ദേശിയ അവാർഡ് നേടാൻ ഉള്ള എല്ലാം അർഹതയും ഉണ്ടായിരുന്നു എന്ന് നിരവധി നിരൂപണങ്ങൾ എത്തി.
എന്നാൽ അന്ന് ദേശിയ അവാർഡ് നേടാൻ അർഹത നെടുമുടി വേണുവിന് ആയിരുന്നോ എന്ന് ഒരു ടെലിവിഷൻ ഷോക്ക് ഇടയിൽ ചോദ്യം ഉയർന്നപ്പോൾ നെടുമുടി വേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.
ഭരതത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ പലരും പറഞ്ഞത് അത് കിട്ടേണ്ടിയിരുന്നത് തനിക്കയിരുന്നു എന്നാണ്. അത് അഭിനയത്തെക്കുറിച്ച് അറിയാത്തവർ പറയുന്നതാണ്.
അഭിനയത്തിൻ്റെ നൂൽ പാലത്തിൽ കൂടിയുള്ള യാത്രയാണ് അന്ന് മോഹൻലാൽ ആ സിനിമയിൽ ചെയ്തത്. എന്നാൽ ഞാൻ അഭിനയിച്ച കല്ലൂർ രാമനനാഥന് എന്ന കഥാപാത്രത്തിന് ഒറ്റ മുഖമേ ഉള്ളൂ. പിന്നെ മ.ദ്യ.പാന അസക്തിയും. പക്ഷെ മോഹൻലാൽ ചെയ്ത കഥാപാത്രം നിരവധി വൈകാരിക തലങ്ങൾ ഉള്ള കഥാപാത്രമാണ്.
ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും കാണിക്കേണ്ട ഒരു പ്രത്യേക ഭാവ പകർച്ചയുള്ള കഥാപാത്രമായിരുന്നു ലാൽ അഭിനയിച്ചത്. അതിലാണ് അഭിനയത്തിന് കൂടുതൽ സാധ്യത.
ഞാൻ അഭിനയിച്ചത് വളരെ എളുപ്പം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന കഥാപാത്രമാണ്. അതിൽ കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ ഒന്നുമില്ലായിരുന്നുവെന്നും നെടുമുടി ആ പ്രോഗ്രാമിൽ പങ്കെടുക്കവെ പറയുകയുണ്ടായി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…