രാവണപ്രഭുവിലെ ആ മാസ്സ് ഫൈറ്റ് സീൻ ചെയ്തത് പീറ്റർ ഹെയ്ൻ; സിദ്ധിക്ക് വെളിപ്പെടുത്തുന്നു..!!
മോഹൻലാൽ ചിത്രം പുലിമുരുകനിലെ ഫൈറ്റ് സീനിലൂടെയാണ് പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കൊറിയോഗ്രാഫറെ മലയാളികൾ അടുത്ത് അറിയുന്നത്, ഇപ്പോൾ മോഹൻലാൽ നായകനായി തന്നെ എത്തുന്ന ഒടിയനിലും പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് കൂടാതെ മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയിലും ദിലീപ് ചിത്രത്തിലും ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്, ബാഹുബലിലെ ഇടിവെട്ട് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്ത പീറ്റർ ഹെയ്ൻ ആണ്.
തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് ഒടിയനിൽ ആണെന്നാണ് പീറ്റർ ഹെയ്ൻ തന്നെ വെളിപ്പെടുത്തിയത്. ഒടിയൻ സിനിമയുടെ ക്ലൈമാക്സ് ഫൈറ്റ് മാത്രം 31ദിവസം എടുത്താണ് ചിത്രീകരണം നടത്തിയത്.
ഇന്നലെ ദുബായിൽ ഒടിയന്റെ പ്രൊമോഷന്റെ ഭാഗമായി ഹിറ്റ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിദ്ധിക്ക് വെളിപ്പെടുത്തൽ നടത്തിയത്,
സിദ്ദിക്ക് ഇക്ക ആ രഹസ്യം പുറത്ത് വിട്ടു ?
മാസ്റ്റർ ലാലേട്ടന് വേണ്ടി ആദ്യം കോരിയോഗ്രാഫി ചെയ്തത് രാവനപ്രഭുവിലെ മാസ് ഇന്ററോ ? #ManofAction @PeterHeinOffl @Mohanlal @dcompleteactor pic.twitter.com/dLS9gEAHTv— The Complete Actor Mohanlal (@dcompleteactor) December 9, 2018
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു 2001ൽ പുറത്തിറങ്ങിയ രാവണപ്രഭു എന്ന ചിത്രത്തിൽ മോഹൻലാലും സിദ്ധിഖും തമ്മിലുള്ള റോഡിൽ കിടന്നുള്ള ആക്ഷൻ രംഗം കൊറിയോഗ്രാഫി ചെയ്തത് പീറ്റർ ഹെയ്ൻ ആയിരുന്നു എന്നാണ് സിദ്ധിഖിന്റെ വെളിപ്പെടുത്തൽ. ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു രാവണപ്രഭു.