ഇന്ത്യൻ സിനിമയിൽ തന്നെ അഭിമാനമായ നടനും കേരള ചരിത്രത്തിൽ മറ്റാർക്കും നേടാൻ ഇടതുവരെയും കഴിയാത്ത നേട്ടവുമുണ്ടാക്കിയ മുഖ്യമന്ത്രിയും. അഞ്ചു വർഷം കേരളം ഭരിച്ച ഒരാൾ തന്നെ തുടർന്നും കേരളം ഭരിക്കുന്നത് ആദ്യ സംഭവമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനികളിൽ പലരുമായും അടുത്ത ബന്ധമുള്ളയാൾ ആണ് മോഹൻലാൽ.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം നിൽക്കുമ്പോൾ മോഹൻലാൽ സംഘിയാകും കോൺഗ്രസ്സ് നേതാവിനെ കണ്ടാൽ കോൺഗ്രസ്സ് ആവും പിണറായി വിജയനെ കുറിച്ച് പറഞ്ഞാൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആകും. വിമർശനങ്ങൾക്ക് മുന്നിൽ മുഖം തിരിക്കുന്ന പ്രകൃതമാണ് മോഹന്ലാലിന്റേത്. അതെ ആർജവമുള്ള മറ്റൊരാളാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും.
ഇപ്പോൾ പിണറായി വിജയനും മോഹൻലാലിനും കോമൺ ആയുള്ള ചില സൗഹൃദ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. ഇവർ ഒരിക്കലും രാഷ്ട്രീയമോ മറ്റെന്തെങ്കിലും ഗുണങ്ങളോ നോക്കി അദ്ദേഹവുമായി സൗഹൃദമുണ്ടാക്കിയ ആളുകൾ അല്ലെന്നു മോഹൻലാൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് പിണറായി സഖാവിന്റെ സുഹൃത് ബന്ധങ്ങളെ കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്ന് നാല് പൊതു സുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെ കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ. പിണറായിക്കും അവരെകൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോൾ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചുവെന്ന് പറയും. എങ്ങിനെയാണ് അവര് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല.
അവർക്ക് ഒരു രാഷ്ട്രീയമോ സ്വാധീനങ്ങളോ ഇല്ല. അവർ ഇടപെടുന്ന മേഖലയുമായി പിണറായിക്ക് ബന്ധവുമില്ല. കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തും ഇത്തരം സൗഹൃദങ്ങൾ അദ്ദേഹത്തിന് ഉണ്ട്. അവരിൽ ചിലരെ കുറിച്ച് എനിക്ക് അറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിര്ത്തുന്നതിന്റെ പോസ്റ്റീഫ് ഫീൽ അദ്ദേഹത്തിന് കിട്ടുന്നുണ്ടാകണം.
അവർക്ക് വേണ്ടി സമയം കണ്ടെത്തുന്നത് പോലും എങ്ങിനെയെന്ന് എനിക്ക് അത്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയൻ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.’ – മോഹൻലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…