മോഹൻലാൽ ആണ് പ്രജ ദയനീയ പരാജയം ആകാൻ കാരണം; തുറന്നടിച്ച് രഞ്ജി പണിക്കർ..!!
രഞ്ജി പണിക്കരിന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്തു 2001 ൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു പ്രജ. ഐശ്വര്യ നായികയായി എത്തിയ ചിത്രത്തിൽ മനോജ് കെ ജയൻ , ബിജു മേനോൻ , കൊച്ചിൻ ഹനീഫ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിന്റെ കഥ സംഭാഷണം തിരക്കഥ എന്നിവ ഒരുക്കിയത് രഞ്ജി പണിക്കർ ആയിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച സക്കീർ അലി ഹുസൈൻ എന്ന കഥാപാത്രം ആരാധകർ എന്നും ഇഷ്ടപ്പെടുന്ന ഒന്നാണ്. ജോഷി രഞ്ജി പണിക്കർ മോഹൻലാൽ ടീം ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് വമ്പൻ പ്രേതീക്ഷ തന്നെ ആയിരുന്നു ചിത്രത്തിൽ. ദയനീയ പരാജയം മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മോഹൻലാലിന്റെ അഞ്ചു മിനിറ്റിൽ കൂടുതൽ നിൽക്കുന്ന മുഴുനീള ഡയലോഗുകൾ ഉള്ള ചിത്രം കൂടി ആയിരുന്നു പ്രജാ.
ഡയലോഗും ഗാനങ്ങളും എല്ലാം ശ്രദ്ധ നേടി എങ്കിൽ കൂടിയും കിടിലൻ പഞ്ച് ഡയലോഗുകൾ പറഞ്ഞിരുന്ന മോഹൻലാൽ ചെയ്ത വ്യത്യസ്ത ഡയലോഗ് പ്രസന്റേഷൻ ആയിരുന്നു പ്രജയിൽ. ഇത് മോഹൻലാൽ ചെയ്താൽ ശരിയാകുമോ എന്നുള്ള സംശയം തനിക്ക് ഉണ്ടായിരുന്നു എന്ന് ഷൂട്ടിംഗ് തീർന്നു ഡബ്ബിങ് സമയത്തിൽ എന്ന് രഞ്ജി പണിക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതുപോലെ തന്നെ സുരേഷ് ഗോപി ആയിരുന്നു ഈ വേഷം ചെയ്തിരുന്നത് എങ്കിൽ സിനിമ വിജയം ആയേനെ എന്നും രഞ്ജി പണിക്കർ പറയുന്നു. ഞാൻ എഴുതിയ പ്രജ എന്ന സിനിമയിലെ സംഭാഷണങ്ങൾ മോഹൻലാൽ എന്ന നടനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മോഹൻലാൽ അങ്ങനെയൊരു വേഷം ചെയ്തപ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു. മോഹൻലാലിന്റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന കഥാപാത്രമായിരുന്നില്ല അത്. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിലാണെങ്കിൽ ഏതു നെടുനീളൻ ഡയലോഗ് കൊടുത്താലും അതൊക്കെ അയാൾക്ക് ഈസിയാണെന്നും രൺജി പണിക്കർ പറയുന്നു.
സുരേഷ് ഗോപിയുടെ തീപ്പൊരി ആക്ഷനും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രജയിൽ ഞാൻ എഴുതിയ ഡയലോഗ് പറഞ്ഞു മോഹൻലാൽ അഭിനയിച്ചപ്പോൾ സ്‌ക്രീനിൽ അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് ഞാൻ മോഹൻലാലിനോട് പറയുകയും ചെയ്തു.
ഡബ്ബിംഗ് കഴിയുമ്പോൾ സൂപ്പർ ആകും ആശാനേ എന്നായിരുന്നു മോഹൻലാലിന്റെ കമന്റ്. ഞാൻ എഴുതിയ സിനിമകളിൽ പ്രജയായിരുന്നു ഡയലോഗിന്റെ കാര്യത്തിൽ അതിര് കടന്നത്. അത് ആ സിനിമയുടെ വിജയത്തെയും ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.