മലയാളത്തിൽ വലിയ ക്യാൻവാസിൽ ഉള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ മോഹൻലാൽ അല്ലാതെ മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല എന്ന് പ്രിയദർശൻ.
മലയാളത്തിൽ മരക്കാർ പോലെ ഒരു സിനിമ ചെയ്യാൻ ഉള്ള പ്രചോദനം തനിക്ക് തന്നത് മോഹൻലാൽ ആണെന്ന് പ്രിയദർശൻ പറയുന്നു.
ടൈം ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ ആണ് പ്രിയദർശൻ വെളിപ്പെടുത്തൽ നടത്തിയത്.
മോഹൻലാലും താനും തമ്മിൽ ഉള്ളത് സംവിധായകൻ നടൻ എന്നതിന് അപ്പുറം ഉള്ള ഒരു സൗഹൃദം ഉണ്ടെന്നു പ്രിയദർശൻ പറയുന്നു.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം നൂറുകോടിയോളം രൂപ മുതൽ മുടക്കിൽ ആണ് എത്തിയത്.
വലിയ ക്യാൻവാസിൽ എത്തിയ ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ള പ്രഗത്ഭരായ താരങ്ങൾ ഉണ്ടായിരുന്നു. ഡിസംബർ 2 ലോക വ്യാപകമായി റിലീസ് ചെയ്ത ചെയ്ത ചിത്രം തുടർന്ന് ഡിസംബർ 17 നു ആമസോണിൽ റിലീസ് ചെയ്തു.
പ്രിയദർശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ..
‘ഒരു ബിഗ് കാൻവാസിൽ സിനിമ ഒരുക്കുമ്പോൾ എനിക്ക് മോഹൻലാൽ അല്ലാതെ മറ്റൊരാളെ സങ്കൽപിക്കാനാവില്ല. ഒരു നടൻ സംവിധായകൻ എന്നതിൽ ഉപരി ഞങ്ങൾ തമ്മിൽ വലിയൊരു സുഹൃത്ത് ബന്ധമുണ്ട്.
സിനിമ സംവിധാനം ചെയ്യാൻ എന്ന പ്രേരിപ്പിച്ചത് മോഹൻലാലാണ്. മലയാളം സിനിമ പോലെ ഒരു ചെറിയ സിനിമ മേഖലയിൽ നിന്ന് ഇത്തരം ഒരു വലിയ ചിത്രം നിർമ്മിക്കുക എളുപ്പമായിരുന്നില്ല.
ആരും ഇതുവരെ ചെയ്യാത്ത കാര്യമാണത്. ഇന്നത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്ക് ഒരുപാട് നന്ദി. എങ്കിലും ഞങ്ങൾക്ക് പരിമിതികൾ ഉണ്ടായിരുന്നു.
പക്ഷെ ഈ സിനിമ ചെയ്ത് കൊണ്ട് മോഹൻലാൽ വലിയൊരു റിസ്‌ക് തന്നെയാണ് ഏറ്റെടുത്തത്. ഇതുപോലെ 25 വർഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങൾ കാലാപാനി ചെയ്തത്. ഇപ്പോൾ മരക്കാറും ചെയ്തു.
ഇതെല്ലാം ഒരു പരിശ്രമമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ – പ്രിയദർശൻ പറയുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ബോക്സിങ് ചിത്രം ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇനി വരാൻ ഉള്ള ചിത്രം. 2022 ആണ് ഈ ചിത്രം ആരംഭിക്കുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…