മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ മലയാളികൾ ഇന്നും മനസിൽ സൂക്ഷിക്കുന്ന നിരവധി ചിത്രങ്ങൾ പിറന്നിട്ടുണ്ട്, വരവേൽപ്പ്, സന്മനസുള്ളവർക്ക് സമാധാനം, രസതന്ത്രം തുടങ്ങി നിരവധി ചിത്രങ്ങൾ. ഗ്രാമീണ ഭംഗിയിൽ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു പ്രവർതിച്ചിട്ടുള്ള ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും രാത്രി തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ ഉള്ള രസകരമായ സംഭവമാണ് സത്യൻ അന്തിക്കാട് പറയുന്നത്.
ഞാനും ലാലും ലാലിന്റെ മറ്റൊരു സുഹൃത്തും കാർ സഞ്ചരിക്കുമ്പോൾ ഒരാൾ വാഹനത്തിന് കൈ കാണിക്കുന്നു, അസമയം ആയത് കൊണ്ട് പരിചയം ഇല്ലാത്ത ആളെ വണ്ടിയിൽ കയറ്റുന്നത് അത്ര പന്തിയല്ല എന്ന് ഞാൻ ലാലിനെ ഓർമ്മപ്പെടുത്തി.
എന്നാൽ മോഹൻലാലിന്റെ മറുപടി മറ്റോന്നായിരുന്നു, ” പേരിൽ സത്യൻ എന്നുണ്ടായിട്ട് കാര്യമില്ല, മനുഷ്യന്മാരോട് സഹാനുഭൂതി കാണിക്കണം, അയാൾ കൂടി ഈ വാഹനത്തിൽ കയറി എന്നു കരുതി എന്താണ് കുഴപ്പം, അങ്ങനെ ലാലിന്റെ നിര്ബന്ധപ്രകാരം വണ്ടി നിർത്തി, അയാളെ വാഹനത്തിൽ കയറ്റി.
വാഹനം മുമ്പോട്ട് പോയി തുടങ്ങിയപ്പോൾ, ഇരുവരും സംസാരിക്കാൻ തുടങ്ങി, വീട് എവിടെ, വീട്ടിൽ ആരൊക്കെ ഉണ്ട്, എന്നിങ്ങനെ പോയി ചോദ്യങ്ങൾ. കയറി ആൾ തിരുവനന്തപുരംകാരൻ ആണ്.
അങ്ങനെ ലാലും തന്റെ വീട് തിരുവനന്തപുരം ആന്നെന്ന് പറയുകയും, തുടർന്ന് കാറിൽ കയറി ആൾ ലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരെയും അമ്മയേയും ചേട്ടനേയും അറിയും എന്ന് പറയുന്നു. ലാലിന് ഇത് കേട്ടപ്പോൾ കൂടുതൽ സന്തോഷവാൻ ആയി. എന്നാൽ, അടുത്ത ചോദ്യം എത്തിയപ്പോൾ ആണ് മോഹൻലാൽ ആകെ കുഴങ്ങിയത്. കാരണം മോഹൻലാൽ അന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലം ആണ്.
അയാളുടെ ചോദ്യം, നിങ്ങളുടെ പേരെന്താണ്?
ആകെ ഒന്ന് ഞെട്ടിയ പഭ്രമിച്ച മോഹൻലാൽ, ശബ്ദം താഴ്ത്തി പറഞ്ഞു
‘മോഹൻലാൽ’
കാറിൽ നല്ല ഇരുട്ട് ആയതിനാൽ, അയാൾക്ക് മുഖം വ്യക്തമായി കാണാൻ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ ചോദിച്ചത് എന്നാണ് ഞാൻ കരുതിയത്, കാരണം, വഴിയിൽ ഒക്കെ ലാലിന്റെ ചിത്രങ്ങളുടെ പോസ്റ്റർ നിരത്തി ഒട്ടിച്ചിട്ടൊക്കെ ഉണ്ട്. അയാൾ ലാലിനെ കാണാത്തത് കൊണ്ടായിരിക്കും എന്ന് കരുതി, കാറിൽ ഞാൻ ലൈറ്റ് ഇട്ടു.
അപ്പോഴേക്കും അടുത്ത ചോദ്യം അയാൾ ചോദിച്ചു, നിറഞ്ഞ വെളിച്ചത്തിൽ, ലാലിന്റെ മുഖത്ത് നോക്കി,
‘എന്ത് ചെയ്യുന്നു, എന്താണ് ജോലി’
ഈ ചോദ്യം കൂടി കേട്ടപ്പോൾ മോഹൻലാൽ മാത്രമല്ല വണ്ടിയിൽ ഉണ്ടായിരുന്ന ഞാൻ അടക്കം എല്ലവരും ഞെട്ടി, ലാൽ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.
ഉറക്കം വരുന്നു എന്ന് പറഞ്ഞു മോഹൻലാൽ സംസാരം അവസാനിച്ചു, ലാൽ ഉറക്കം നടിച്ചു ചാരി കിടക്കുകയാണ്. അയാൾ ഇറങ്ങാൻ നേരത്ത് ലാലിനെ കുലുക്കി വിളിച്ചെങ്കിലും അറിഞ്ഞ ഭാവം നടിച്ചില്ല.
അയാൾ, വീണ്ടും പറഞ്ഞു പാവം ഉറങ്ങിക്കോട്ടെ, ഉണരുമ്പോൾ പറയണം എന്റെ അന്വേഷണം വിശ്വനാഥൻ നായരെ അറിയിക്കാൻ.
അയാൾ പോയി എന്നറിഞ്ഞ ആ നിമിഷം മോഹന്‍ലാല്‍ ഉണര്‍ന്നു. എന്നോടു ചോദിച്ചു: ‘ഇതിപ്പോള്‍ നേരം വെളുക്കുന്നതിന് മുമ്പേ തന്നെ നിങ്ങള്‍ മാലോകരെ അറിയിക്കുമല്ലോ അല്ലേ?
”ഉറപ്പായും’ ഞാന്‍ വാക്കുകൊടുത്തു.
അതു പാലിക്കുകയും ചെയ്യുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…