മലയാളത്തിൽ ഒട്ടേറെ വ്യത്യസ്തങ്ങൾ ആയ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് മോഹൻലാൽ. ചെയ്യാത്ത വേഷങ്ങൾ ഇല്ല എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിൽ ഉള്ള മോഹൻലാൽ ഒട്ടേറെ നായികമാർ എത്തിയിട്ടുണ്ട്.
മലയാളികൾ എന്നും മോഹൻലാലിനൊപ്പം കാണാൻ ഇഷ്ടം തോന്നുന്ന ജോഡി ശോഭനക്ക് ഒപ്പം ആയിരുന്നു. അത് കഴിഞ്ഞു മോഹൻലാൽ മഞ്ജു വാര്യർ കോമ്പോയും ആളുകൾ ഇഷ്ടമായി തുടങ്ങി. 15 വർഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയിരുന്ന മഞ്ജു വാര്യർ വീണ്ടും തിരിച്ചു വന്നപ്പോൾ ഏറ്റവും കൂടുതൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു.
എന്നും ഇപ്പോഴും ഒടിയനും വില്ലനും മരക്കാറും എല്ലാം അങ്ങനെ ഉണ്ടായ ചിത്രങ്ങൾ ആണ്. എന്നാൽ മോഹൻലാലിന്റേതായി എന്നും ഓർമയിൽ സൂക്ഷിക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ നായികയായി എത്തിയത് ശോഭന ആയിരുന്നു. നാടോടിക്കാറ്റും വെള്ളാനകളുടെ നാടും മണിച്ചിത്രത്താഴും മിന്നാരവും മാമ്പഴക്കാലവുമെല്ലാം അതിൽ ചിലത് മാത്രം ആണ്.
അതുപോലെ തന്നെ മഞ്ജു വാര്യരുടേതായി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് ആറാം തമ്പുരാനും കന്മദവും ഒക്കെ.. ഒരിക്കൽ മോഹൻലാലിനോട് അവതാരകൻ ചോദിച്ച ആ ചോദ്യത്തിന് മുന്നിൽ ശെരിക്കും മോഹൻലാൽ ഉത്തരം ഇല്ലാതെ ഒരു നിമിഷം മൗനമായിരുന്നു. എന്നാൽ പിന്നീട് മോഹൻലാൽ തന്റെ ഭാഗം കൃത്യമായി പറയുകയും ചെയ്തു.
മോഹൻലാലിൻറെ കൂടെ ഒട്ടേറെ ചിത്രങ്ങൾ ചെയ്തവരാണ് ശോഭനയും അതുപോലെ മഞ്ജുവും അതിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു ചോദ്യം. മോഹൻലാൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു…
ശോഭന എനിക്കൊപ്പം അമ്പതിനാലോളം സിനിമകളിൽ അഭിനയിച്ച ആളാണ്. മഞ്ജു വാര്യർ ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് പ്രയാസം ഉള്ള കാര്യം ആണ്. പക്ഷെ എക്സ്പീരിയൻസിന്റെ പുറത്ത് ശോഭനയെ ഞാൻ തിരഞ്ഞെടുക്കു. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതെ ഉളളു.
ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആളുകൾക്ക് മുന്നിൽ. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ എറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുൻ നിരയിൽ വന്നേക്കാം”. – മോഹൻലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…