മോഹൻലാലിന്റെ മറ്റൊരു ജന്മദിനം കൂടി എത്തുകയാണ്. എന്നാൽ 60 ആം ജന്മദിനം എന്ന് പറയുമ്പോൾ ആരാധകരും പ്രേക്ഷകരും വമ്പൻ ആഘോഷങ്ങളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തി തുടങ്ങി. ബിഗ് ബോസ് സീസൺ 2 ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ചെന്നൈയിൽ എത്തിയ മോഹൻലാൽ ലോക്ക് ഡൌൺ ആയതോടെ അവിടെ തന്നെ ചെന്നൈയിലെ വീട്ടിൽ തുടരുക ആയിരുന്നു.
കൂടെ മകൻ പ്രണവ് മോഹൻലാലും ഭാര്യ സുചിത്രയും ഉണ്ട്. പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നതും ചെന്നൈയിൽ തന്നെ ആയിരുന്നു. സിനിമയിൽ സജീവമായതിനെ തുടർന്ന് നീണ്ട നാപ്പത് വർഷത്തിന് ഇടയിൽ മോഹൻലാൽ ഇത്രയും കാലം വീട്ടിൽ തന്നെ നിൽക്കുന്നത് ഇപ്പോഴാണ്. മകൾ വിസ്മയ വിദേശത്താണ്. ലോക്ക് ഡൌൺ സമയത് കൊടുത്ത അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്നോടൊപ്പം പ്രവർത്തിച്ചവർക്ക് നന്ദി പറയുന്ന മോഹൻലാൽ.
സത്യൻ അന്തിക്കാടുമായി നീണ്ട 12 വർഷങ്ങൾ സിനിമ ചെയ്തില്ല എങ്കിൽ കൂടിയും അദ്ദേഹം എനിക്കുവേണ്ടി ഒരു കഥയുമായി കാത്തിരുന്നതിൽ വളരെ അധികം സന്തോഷം തോന്നി എന്ന് മോഹൻലാൽ പറയുന്നു. പ്രണവിന്റെ സിനിമ ജീവിതത്തെ കുറിച്ച് ആകാംഷ ഉണ്ടോ എന്നുള്ള ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു. അയാൾക്ക് തന്നെ ആകാംഷ ഇല്ല പിന്നെ എന്തിനാണ് എനിക്ക് എന്നായിരുന്നു മോഹൻലാൽ മറുചോദ്യമായി ചോദിച്ചത്. പുസ്തകങ്ങളും പർവ്വതാരോഹണവും ആണ് അപ്പുവിന്റെ ഹോബി.
തന്നെ പോലെ ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെയാണ് മകനും ജീവിക്കുന്നത്. രാഷ്ട്രീയമല്ല തന്നെ പ്രധാനമന്ത്രിയിലേക്കും മുഖ്യമന്ത്രിയിലേക്കും അടുപ്പിച്ചത് എന്നും വളരെ കഷ്ടപ്പെട്ട് നേതൃനിരയിൽ എത്തിയ സുതാര്യത ഉള്ളവർ അവർ ചെയ്യുന്ന കാര്യങ്ങളെ ആണ് ഞാൻ വിശ്വസിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു. അമ്പലങ്ങളിൽ പോയി ദൈവങ്ങളോട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആൾ അല്ല താൻ എന്നും അമ്പലത്തിൽ പോയി കാണിക്കേണ്ടത് അല്ല ഭക്തി എന്നും മനസ്സിൽ ആണ് ഭക്തി എന്നും അതിന്റെ സുഖ ദുഃഖങൾ താൻ അനുഭവിക്കുന്നുണ്ട് എന്നും മോഹൻലാൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…