മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലിനു ആരാധികമാര്‍ ഏറെയാണ്. ലാലിന്റെ ഭാര്യ സുചിത്രയ്ക്ക് മോഹന്‍ലാല്‍ എന്നാല്‍ ഭ്രാന്തായിരുന്നുവെന്ന് തുറന്നു പറയുകയാണ് സുചിത്രയുടെ സഹോദരന് സുരേഷ് ബാലാജി.
വിവാഹത്തിനുംമുമ്പ് ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നെന്നും സുചിത്ര അതെല്ലാം ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നിരുന്നെന്നും സുരേഷ് അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
സുരേഷ് ബലാജിയുടെ വാക്കുകള്‍ ഇങ്ങനെ,
‘സുചിത്രയുടെ ഇഷ്ടമറിഞ്ഞ് എന്റെയൊരു അമ്മായിയാണ് ലാലിന്റെ വീട്ടില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് ഒരുതരം ഭ്രാന്തായിരുന്നു’.
1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം നടന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ രണ്ടാം വരവിനു കാരണവും മോഹന്‍ലാല്‍ ആയിരുന്നുവെന്നു സുരേഷ് തുറന്നു പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…