ഒരു ഗോഡ് ഫാദർ ഒന്നും ഇല്ലാതെ സിനിമയിൽ എത്തിയ ആൾ ആണ് മോഹൻലാൽ. ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിൽ കൂടി ആയിരുന്നു മോഹൻലാലിന്റെ തുടക്കം. പിൽകാലത്ത് മലയാള സിനിമയിൽ എതിരാളികൾ ഇല്ലാത്ത താരമായി മാറിയപ്പോൾ മോഹൻലാൽ ആദ്യ കാലങ്ങളിൽ മികച്ച താരനിരയിലേക്ക് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.
പ്രേം നസീറിനെ നായകൻ ആക്കി ബാലു കിരിയാത്ത് സംവിധാനം ചെയ്ത തകിലുകോട്ടം പുറം എന്ന ചിത്രത്തിൽ വില്ലൻ ആയി എത്തിയത് മോഹൻലാൽ ആയിരുന്നു. സിനിമയിലെ ഒരു സംഘട്ടന രംഗം ബിച്ചു തിരുമലയുടെ വീട്ടിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന മോഹൻലാൽ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മറ്റൊരു ലൊക്കേഷനിൽ ആയിരുന്ന മോഹൻലാൽ തകിലുകൊട്ടാം പുറം ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ട്രെയിനിൽ ആണ് വന്നത്. എന്നാൽ വരും വഴി മറ്റൊരു ട്രെയിൻ പാളംതെറ്റിയത് കൊണ്ട് മോഹൻലാലിന് പറഞ്ഞ സമയത്ത് ലൊക്കേഷനിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെ ലാലുമായി കോമ്പിനേഷൻ സീൻ ഉണ്ടായിരുന്ന അന്നത്തെ സീനിയർ നടന്മാരിൽ ഒരാൾ കൂടി ആയ സുകുമാരൻ ക്ഷുഭിതനായി.
ഒരു പുതുമുഖ താരത്തിന് വേണ്ടി ഇതുപോലെ നോക്കി നിൽക്കാൻ കഴിയില്ല എന്ന് സുകുമാരൻ ദേഷ്യത്തോടെ പറഞ്ഞു. സുകുമാരന്റെ ബാക്കി ഉള്ള സീനുകൾ ഷൂട്ട് ചെയ്തു പൂർത്തിയാക്കിയിരുന്നു. മോഹൻലാലുമായി ഒരു സീൻ മാത്രം ആയിരുന്നു ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്.
സുകുമാരൻ വല്ലാതെ ദേഷ്യപ്പെട്ട് ഇരിക്കുമ്പോൾ ആണ് മോഹൻലാൽ എത്തുന്നത്. ലാലുമായി ഉള്ള ഷോട്ട് എടുക്കാൻ സംവിധായകൻ വിളിച്ചപ്പോൾ തലയിൽ ഇരുന്ന വിഗ്ഗ് ദൂരേക്ക് എറിഞ്ഞിട്ട് സുകുമാരൻ ഇനി എന്റെ ജീവിതത്തിൽ തനിക്ക് ഡേറ്റ് തരില്ല എന്ന് പറഞ്ഞു ഇറങ്ങി പോയി.
ഷീല – പ്രേം നസീർ കൂട്ടുകെട്ടിൽ എത്തിയ അവസാന ചിത്രം ആയിരുന്നു അത്. ഈ ചിത്രത്തിന് ശേഷം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായ ഇടവേള എടുത്ത ഷീല ഇപ്പോൾ ഇരുപത് വർഷങ്ങൾക്ക് ശേഷം മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി ആണ് തിരിച്ചെത്തിയത്. ഷീല , ജലജ , സുമലത എന്നിവർക്കൊപ്പം അടൂർ ഭാസിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം 1981 ൽ ആണ് റിലീസ് ചെയ്തത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…