കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരാൾ ആണ് മുകേഷ്. മലയാള സിനിമയിൽ മുകേഷ് – ജഗദീഷ് കോമ്പിനേഷൻ ചിരിയുടെ പൊടിപൂരം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ തീയറ്റർ റൺ ലഭിച്ച സിനിമ എന്ന റെക്കോർഡ് ഇന്നും മുകേഷ് പ്രധാന വേഷത്തിൽ എത്തിയ ഗോഡ് ഫാദർ എന്ന സിനിമക്കാണ്.
മുകേഷിനൊപ്പം ജഗദീഷ് , തിലകൻ , ഇന്നസെന്റ് , സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരുക്കിയത് സിദ്ധിഖ് ലാൽ ടീം ആണ്. കനക ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.
കനകയും മുകേഷും തമ്മിലുള്ള വഴക്കും പിന്നീടുള്ള പ്രണയവും വിവാഹവും ഒക്കെ പറയുന്ന സിനിമയിൽ ഏറ്റവും രസകരമായ സീനുകളിൽ ഒന്നാണ് മുകേഷ് അവതരിപ്പിക്കുന്ന രാമഭദ്രൻ എന്ന കാണാൻ കനക ഹോസ്റ്റലിൽ എത്തുന്നത്.
ജഗദീഷ് അവതരിപ്പിക്കുന്നത് മായിൻകുട്ടി എന്ന കഥാപാത്രം ആയിരുന്നു. സിനിമയിൽ ഹാസ്യ രംഗങ്ങളുടെ പൂരം തന്നെയായിരുന്നു. അതുപോലെ തന്നെ ലൊക്കേഷനിലും നിരവധി തമാശകൾ ഉണ്ടായിട്ടണ്ട്. അത്തരത്തിൽ മുകേഷിന് ജഗദീഷ് കൊടുത്ത ഒരു കിടിലൻ പണിയെ കുറിച്ച് മുകേഷ് തന്നെ പറയുകയാണ് ഇപ്പോൾ.
ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് വേദിയിൽ എത്തിയപ്പോൾ ആണ് ആ രസകരമായ സംഭവം താരം പറഞ്ഞത്. ഇത് പറയുമ്പോൾ ഗോഡ് ഫാദർ സംവിധായകരിൽ ഒരാളായ ലാലും അതുപോലെ നടൻ ജഗദീഷും ഉണ്ടായിരുന്നു. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ..
ഗോഡ് ഫാദർ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഹോസ്റ്റൽ സീൻ ആണ് ഷൂട്ട് ചെയ്യുന്നത്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുകയാണ് എടാ മാലു വരുന്നു മാലു.. അപ്പോൾ ഞാൻ , അവളെന്തിന് ഇങ്ങോട്ട് വരുന്നു എന്ന് ചോദിക്കുന്നു. ആകെ ബഹളമയമായ സീൻ ആണ്.
രാവിലെ തുടങ്ങിയാൽ വൈകിട്ട് വരെ ഒക്കെ ഷൂട്ടിംഗ്. അങ്ങനെ രണ്ടുമൂന്ന് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. ആ സീനിൽ ഉറങ്ങി എഴുന്നേൽക്കുന്ന എനിക്ക് മുണ്ടില്ല.. പകരം ബെഡ് ഷീറ്റാണ്. ബെഡ് ഷീറ്റ് ആണെങ്കിൽ എത്ര ഉടുത്താലും മുറുകില്ല. അങ്ങനെ ഒക്കെ ആണെങ്കിൽ കൂടിയും ഡയലോഗിൽ കുറച്ചു ദേഷ്യം ഒക്കെ കാണിക്കുന്ന സീൻ കൂടിയാണ്.
ആ സീനിൽ ഞാൻ , ജഗദീഷ് , കനക എന്നിവരാണ് ഉള്ളത്. പെട്ടന്ന് ആ ബെഡ് ഷീറ്റ് അങ്ങ് ഊരിപ്പോയി. അഴിഞ്ഞു പോയപ്പോൾ കനക എക്സ്പ്രെഷൻ ഇട്ടു. ഞാൻ ബെഡ് ഷീറ്റ് വീണ്ടും മേലിൽ കെട്ടി. അങ്ങനെ നിൽക്കുമ്പോ ജഗദീഷ് പെട്ടെന്ന് എനിക്ക് ഷേക്ക് ഹാൻഡ് തന്നു, കൺഗ്രാജുലേഷൻസ്.
അപ്പോ ഞാൻ അന്തം വിട്ടുനിൽക്കുകയാണ്. കനകയും എന്താണെന്നറിയാതെ നോക്കുന്നു. അപ്പോ ജഗദീഷ് പറഞ്ഞു. കനകയുടെ മുന്നിൽ നീ ഡ്രസില്ലാതെ നിൽക്കുമെന്ന് നീ പറഞ്ഞ് ബെറ്റ് വെച്ചില്ലെ നീ ജയിച്ചു. സമ്മതിച്ചുതന്നെടാ എന്ന് പറഞ്ഞു. അപ്പോ കനക എന്നെ നോക്കിയിട്ട് സാർ… എന്ന് നീട്ടി വിളിച്ചു.
അപ്പോ ഞാൻ പറഞ്ഞു എനിക്കൊന്നും അറിഞ്ഞൂടാ ഇവൻ എന്തോ പറയുന്നതാ എന്ന്. ജഗദീഷ് അങ്ങനെ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അതൊക്കെയാണ് ഗിവ് ആൻഡ് ടേക്ക് എന്ന് പറയുന്നതെന്നും മുകേഷ് സഹ താരങ്ങളോടായി കോമഡി സ്റ്റാർസ് വേദിയിൽ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…