മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് തുളസിദാസ്. വമ്പൻ വിജയങ്ങൾ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് തുളസിദാസ്. കൗതുക വാർത്തകൾ , മിമിക്സ് പരേഡ് , മലപ്പുറം ഹാജി മഹാനായ ജോജി , ആയിരം നാവുള്ള അനന്തൻ , ദോസ്ത് തുടഗിയ ഒട്ടേറെ സിനിമകൾ തുളസി ദാസ് ചെയ്തിട്ടുണ്ട്.
മലയാളത്തിൽ മുകേഷ് , സിദ്ധിക്ക് അടക്കമുള്ള രണ്ടാം നിര താരങ്ങൾക്ക് നായക വേഷങ്ങൾ നൽകുകയും വിജയങ്ങൾ നൽകുകയും ചെയ്ത ആൾ കൂടി ആണ് തുളസിദാസ് എന്ന സംവിധായകൻ. 1990 ൽ കൗതുക വാർത്തകൾ എന്ന സിനിമ മുകേഷിനെ വെച്ച് സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു.
മുകേഷിനൊപ്പം സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സിദ്ധിക്ക് ഉർവശി മമൂക്കോയ , രഞ്ജിനി എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്. മുകേഷ് എന്ന നടന് അഭിനയ ജീവിതത്തിൽ ഒരു ബ്രെക്ക് നൽകിയ സിനിമ ആയിരുന്നു കൗതുക വാർത്തകൾ.
എന്നാൽ ഈ സിനിമക്ക് ശേഷം മുകേഷിനെ വെച്ച് മറ്റൊരു ചിത്രം ചെയ്യാൻ തീരുമാനം ഉണ്ടായപ്പോൾ ഡേറ്റ് ചോദിയ്ക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് തുളസി ദാസ് പറയുന്നത്. ഇന്നും ടെലിവിഷനിൽ വരുമ്പോൾ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകൾ ആണ് തുളസീദാസിന്റെ ഒട്ടുമിക്ക ചിത്രങ്ങളും. അതുപോലെ തന്നെ ആണ് കൗതുക വാർത്തകളും മിമിക്സ് പരേഡുമെല്ലാം.
കൗതുക വാർത്തകൾ വിജയം ആയതോടെ പുതിയ സിനിമ മിമിക്സ് പരേഡ് ചെയ്യാൻ വേണ്ടി ഇരിക്കുന്നു. എന്റെയും കലൂർ ടെന്നീസിന്റെ മനസ്സിൽ നായകനായി ഉണ്ടായിരുന്നത് മുകേഷ് ആയിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി മുകേഷിനെ കാണാൻ എറണാകുളം വന്നു. അപ്പോൾ മുകേഷിനൊപ്പം സരിതയുമുണ്ട്. അന്ന് എന്നെ കണ്ട ഉടനെ തന്നെ മുകേഷ് ആദ്യം പറഞ്ഞത് തുളസി കൗതുക വാർത്തകളുടെ പ്രതിഫലം അല്ലാട്ടോ പ്രതിഫലം ഒകെ മാറിയെന്ന്.
അപ്പോൾ ഞാൻ പറഞ്ഞു അതിനു ഞാൻ ചോദിച്ചില്ലല്ലോ എന്ന്. അല്ല പുതിയ പ്രോജെക്ടിനെ കുറിച്ച് പറയാനല്ലേ വന്നത് അതുകൊണ്ടു പറഞ്ഞതാണെന്ന് പറഞ്ഞു തുടർന്ന് ഞാൻ സിനിമയെ കുറിച്ചും നിർമാതാവിനെക്കുറിച്ചും മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിചിത്രമാണ് എന്നും , തുടർന്ന് അഡ്വാൻസ് വാങ്ങിക്കാം എന്നും പറഞ്ഞു.
അപ്പോൾ മുകേഷ് പറഞ്ഞു അതൊക്കെ ശരിയാണ് പക്ഷെ ആ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് അത് തുടങ്ങിയാൽ ചിലപ്പോൾ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു. ഈ ആ വാക്കുകളൊക്കെ കൗതുക വാർത്തകൾ ഹിറ്റായതിന്റെ റിയാക്ഷനാണ്. എനിക്ക് ആ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല കാരണം അതൊരു നടന്റെ എത്തിക്‌സിന് നിരക്കാത്ത സംഭാഷണമായിരുന്നു.
എന്റെ നിർമാതാവിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമക്ക് വിളിച്ചാൽ പോകുമെന്ന് ഏട്ടന്റെ മുഖത്ത് നോക്കി പറഞ്ഞത് തെറ്റായി എനിക്ക് തോന്നി. അപ്പോൾ ഞാൻ അവിടെ സരിത നിൽക്കുന്നു എന്നുപോലും നോക്കിയില്ല ഒരു തെ.റിയും മുകേഷിനെ വിളിച്ചിട്ട് അവിടെനിന്നും ഇറങ്ങി പോന്നു.
ആ വാശിക്ക് ഞാൻ ജഗദീഷിനെയും സിദ്ധിക്കിനെയും വെച്ച് പടം ചെയ്യുകയും ശേഷം ആ സിനിമ സൂപ്പർ ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. നൂറാം ദിവസാഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും വന്നില്ല പകരം സരിതയാണ് വന്നത് എന്നും തുളസിദാസ് പറയുന്നു.
എന്നാൽ പിന്നീട് തുളസി ദാസ് ഒരുക്കിയ പൂച്ചക്കാര് മണികെട്ടും , മലപ്പുറം ഹാജി മഹാനായ ജോജി , സുന്ദരി നീയും സുന്ദരൻ ഞാനും , മന്ത്രികുമാരൻ , തുടങ്ങിയ ചിത്രങ്ങളിൽ മുകേഷ് പ്രധാന വേഷത്തിൽ എത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…