Categories: Celebrity Special

നരൻ ഞാൻ എഴുതിയത് മമ്മൂക്കക്ക് വേണ്ടി; എന്നാൽ ലാലേട്ടൻ നായകനാവാൻ കാരണമിത്; രഞ്ജൻ പ്രമോദ്..!!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കഥാപാത്രം ആണ് മുള്ളൻകൊല്ലി വേലായുധൻ. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. സിദ്ധിഖ് ആയിരുന്നു ചിത്രത്തിൽ വില്ലൻ. രഞ്ജൻ പ്രമോദ് ആയിരിന്നു ചിത്രത്തിൽ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രം സംവിധാനം ചെയ്തത് ജോഷി ആയിരുന്നു.

എന്നാൽ ഈ ചിത്രത്തിൽ ആദ്യം നായകനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും മമ്മൂട്ടി നായകൻ ആകാൻ സമ്മതിച്ചു ആയിരുന്നു. ചിത്രത്തിന് താൻ ആദ്യം നൽകിയ പേര് രാജാവ് എന്നാണു എന്നും രഞ്ജൻ പ്രമോദ് പറയുന്നു. ജോഷി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയിൽ നിന്നും താൻ മോഹൻലാലിലേക്ക് എത്തിയ എങ്ങനെ എന്ന് പറയുകയാണ് രഞ്ജൻ പ്രമോദ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ…

രഞ്ജൻ പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ…

ചിത്രത്തിന് ആദ്യം താൻ ഇട്ടിരുന്ന പേര് രാജാവ് എന്നാണ്. അന്ന് ആ ചിത്രത്തിൽ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെയായിരുന്നില്ല മമ്മൂക്കയെ ആയിരുന്നു. ഇന്ന് ചിത്രത്തിൽ കാണുന്നത് പോലെ മരംപിടുത്തവും മറ്റുമൊന്നും ആയിട്ടില്ലായിരുന്നു . ഒരു തുടക്കം മാത്രമായിരുന്നു അത്. ചിത്രത്തിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു. ആ ചിത്രത്തിനോട് അനുഭാവ പൂർണ്ണമായ നിലപാട് ആയിരുന്നു ആദ്ദേഹത്തിന് ഉണ്ടായിരുന്നത്.

അതിന് ശേഷം ആ സിനിമ നടക്കാത്ത ഒരു സഹചര്യം ഉണ്ടായി പിന്നീട് ഞാൻ തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു കാഴ്ചപ്പാടിലേയ്ക്ക് വന്നു. പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു. ഈ ചിത്രത്തിൽ അടി എന്നത് ഒരു പ്രധാന വിഷയമായി. എന്നാൽ ഈ ചിത്രത്തിൽ അധികം അടി ഇല്ലായിരുന്നു. എന്നാലും ചിത്രത്തിൽ പലതരത്തിലുള്ള അടികൾ ഉണ്ടായിരുന്നു. എനിക്ക് മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്യാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു.

മമ്മൂക്കയ്ക്ക് മനസ്സിൽ ഒരു ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്രയും ഫൈറ്റ് എനിക്ക് മമ്മൂക്കയെ വെച്ച് കൊണ്ട് സംവിധാനം ചെയ്യാൻ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ഈ കഥയുടെ ചെറിയ രൂപം ലാലേട്ടനോട് പറയുന്നത്.

2005 ൽ ആയിരുന്നു നരൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ നായികയായി എത്തിയത് ഭാവനയും ദേവയാനിയും ആയിരുന്നു.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago