Categories: Celebrity Special

മലയാളത്തിലെ സൂപ്പർസ്റ്റാറുകളെക്കാൾ പ്രതിഫലം വാങ്ങുന്ന ലേഡി സൂപ്പർസ്റ്റാർ; നയൻതാരയുടെ ആസ്തിവിവരങ്ങൾ ഇങ്ങനെ..!!

സത്യൻ അന്തിക്കാട് കണ്ടെത്തിയ ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിൽ ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി എത്തിയ ഒരു തിരുവല്ലക്കാരിയാണ് നയൻതാര. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിക്കഴിഞ്ഞു നയൻ‌താര. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന നടിയാണ് നയന്താര.

തമിഴ് തെലുങ്ക് മലയാളം കന്നഡ എന്നീ ചിത്രങ്ങളിൽ നടി പ്രത്യക്ഷപ്പെടുന്നു. അഭിനയത്തിന് നിരവധി അംഗീകാരങ്ങൾ നേടിയ അവർ ഏറ്റവും ജനപ്രിയ നടിയായി. സൗത്ത് ലേഡി സൂപ്പർസ്റ്റാറായും താരം അറിയപ്പെടുന്നു.

മലയാളത്തിൽ സഹ നടിയായി എല്ലാം വേഷം ചെയ്തിരുന്ന നയൻതാരയുടെ തലവര തെളിയുന്നത് ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴിൽ അരങ്ങേറിയതോടെ ആണ്.

തുടർന്ന് തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി ഗജിനി ബില്ല യാരടീ നീ മോഹിനി തുടങ്ങിയ ചിത്രങ്ങളിൽ കൂടി തമിഴകത്തെ ഇഷ്ടതാരമായി നയൻതാര മാറുക ആയിരുന്നു. നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു.

ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്.

പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കര വീരനിലും കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. മലയാളത്തിൽ നിന്നും പാടെ മാറിയ താരം തെന്നിന്ത്യൻ സിനിമ ഭരിക്കുന്ന കാലമായിരുന്നു പിന്നീട്. തമിഴിൽ രജനികാന്ത് , വിജയ് , അജിത് , സൂര്യ , വിശാൽ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം നയൻതാരയുടെ ഡേറ്റിനായി കാത്തിരിക്കുന്ന കാലമായിരുന്നു പിന്നെ ഉണ്ടായിരുന്നത്.

കാജൽ അവാർഗാളും തൃഷയും തമന്നയും എല്ലാം അടക്കി വാണിരുന്ന തമിഴകം നയൻ‌താര കീഴടക്കി എന്ന് വേണം പറയാൻ. എതിരാളികളെ നിഷ്ഭ്രമമാക്കിയ മുന്നേറ്റം. ഇതുവരെ 75 ഓളം സിനിമകളിൽ അഭിനയിച്ച നയൻതാര ഇപ്പോൾ വർഷത്തിൽ മൂന്നു ചിത്രങ്ങൾ മാത്രം ആണ് ചെയ്യുന്നത്. 2018 ൽ നയൻതാരയുടെ വാർഷിക വരുമാനം 15.17 കോടി ആയിരുന്നു.

2021 ആകുമ്പോൾ 120 കോടിയോളം ആണ് നയൻതാരയുടെ ആസ്തി. നയൻ‌താര ഇപ്പോൾ ഒരു ചിത്രത്തിൽ പ്രതിഫലമായി വാങ്ങുന്നത് 4 കോടിയോളം രൂപ എന്നാണ് റിപ്പോർട്ട്. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും പോലും ഇത്രയും പ്രതിഫലം വാങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ ഒരു അപ്പാർട്ടുമെന്റും കേരളത്തിൽ രണ്ടു വീടുകളും ഉണ്ട് നയൻതാരയ്ക്ക്.

നയൻ‌താര ചെന്നൈയിൽ നിന്നും ആഘോഷങ്ങൾക്കും മറ്റും അമ്മയെ കാണാനും എത്തുന്നത് ചാർട്ട് ചെയ്ത ഫ്ലൈയിറ്റിൽ ആണ്. കഴിഞ്ഞ ഓണത്തിന് കാമുകൻ വിഗ്നേഷ് ശിവനൊപ്പം ചാർട്ടേർഡ് വിമാനത്തിലാണ് നയൻ‌താര എത്തിയത് അമ്മയെ കാണാൻ. രണ്ടു കാറുകൾ ആണ് നയൻതാരയ്ക്ക് ഉള്ളത്. 76 ലക്ഷത്തോളം വില വരുന്ന ബി എം ബ്ള്യു എക്സ് 5 ആണ് ഉള്ളത്.

കൂടാതെ 85 ലക്ഷം രൂപ വരുന്ന ഓഡി ക്യൂ 7 ഉം ഉണ്ട് നയൻതാരയ്ക്ക്. താരം ഇപ്പോൾ പരസ്യ ചിത്രങ്ങളിലും സജീവമാണ്. മിനിറ്റുകൾ മാത്രം ഉള്ള പരസ്യങ്ങൾക്ക് കോടികൾ ആണ് നയൻ‌താര പ്രതിഫലം വാങ്ങുന്നത്. ടാറ്റ സ്‌കൈയുടെ പരസ്യത്തിൽ അഭിനയിക്കാൻ 5 കോടി രൂപയാണ് 2017 ൽ താരം വാങ്ങിയത്. ഇപ്പോൾ ഉജാലയുടെ പരസ്യത്തിൽ താരം അഭിനയിക്കുന്നുണ്ട്. അതിനായി വാങ്ങിയത് 8 കോടിക്ക് മുകളിൽ ആണ് പ്രതിഫലം വാങ്ങിയത് എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Lady superstar nayanthara assets and remuneration malayalam entertainment news.

News Desk

Share
Published by
News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

6 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

6 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago