മലയാളത്തിൽ തിരക്കേറിയ സ്വഭാവ നടന്മാർ ആയിരുന്നു നെടുമുടി വേണുവും ജഗതി ശ്രീകുമാറും. ജഗതി ആയിരുന്നു ഇതിൽ തിരക്കിൻറെ കാര്യത്തിൽ മുൻപന്തിയിൽ ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് അദ്ദേഹം ഓടുകയായിരുന്നു. ഒരുകാലത്ത് ഏറെ വിവാദം ഉണ്ടാക്കിയ പിണക്കം ആയിരുന്നു നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മിൽ ഉണ്ടായത്. സംഭവം ഇങ്ങനെ..
സിനിമയിൽ നിന്നും ഉള്ള തിരക്കുകൾ മാറ്റി വെച്ച് നെടുമുടി വേണു ഒരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. 1989 ൽ റിലീസ് ചെയ്ത പൂരം ആയിരുന്നു ആ ചിത്രം. ചിത്രത്തിൽ മാതു കൈതപ്രം ഇന്നസെന്റ് തിലകൻ കെപിഎസി ലളിത ജഗദീഷ് മുരളി സോമൻ ശ്രീനിവാസൻ അങ്ങനെ അന്നത്തെ വലിയ താരങ്ങളൊക്കെ വേഷമിട്ടു. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ നെടുമുടി ജഗതിക്കും ഒരു വേഷം വച്ചിരുന്നു.
കഥ കേട്ട് ഇഷ്ടപ്പെട്ട ജഗതി അത് ചെയ്യാം എന്നേൽക്കുകയും ചെയ്തു. എന്നാൽ മറ്റ് തിരക്കുകൾ കാരണം ഷൂട്ടിംഗിൽ എത്തിച്ചേരാൻ ജഗതിക്ക് കഴിഞ്ഞില്ല. അഞ്ച് ദിവസം കഴിഞ്ഞ് വരാം എന്ന് ചിത്രത്തിന്റെ നിർമാതാവിന്റെ ജഗതി അറിയിച്ചു. എന്നിട്ടും ജഗതി എത്തിയില്ല. സിനിമ ഒരുപാട് കലാകാരന്മാരുടെ ഒരു കൂട്ടം പ്രയത്നം എല്ലാം ആയതുകൊണ്ട് തന്നെ ജഗതിയുടെ കഥാപാത്രത്തിന്റെ അസാന്നിധ്യം മറ്റ് താരങ്ങളെയും ഷൂട്ടിങ്ങിനെയും കാര്യമായി ബാധിച്ചു.
ജഗതി വരുന്നത് വരെ കാത്തുനിന്നാൽ എല്ലാവരുടെയും ഡേറ്റ് ക്ലാഷാകും. അതൊഴിവാക്കാനായി ജഗതിയുടെ റോൾ മറ്റൊരാൾക്ക് വേണു നല്‍കി. എന്നാൽ ജഗതിയെ അറിയിക്കാതെയാണ് നെടുമുടി ആ കഥാപാത്രം ജഗദീഷിനെ ഏൽപ്പിച്ചത്. മറ്റാരോപ്പറഞ്ഞു ഇതറിഞ്ഞ ജഗതി വഴക്കായി.. നടൻ നെടുമുടി വേണുവിനെതിരെ പ്രസ്താവന ഇറക്കി. നെടുമുടി വേണു എന്നോടങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നൊക്കെയുള്ള ജഗദിയുടെ പരമാര്‍ശം അക്കാലത്ത് വലിയ വിവാദമായി.
അത് നെടുമുടി വേണുവിനെയും ഏറെ വേദനിപ്പിച്ചു.. എന്നാൽ പരസ്പരം വിവാദ പ്രസ്താവനകൾ കൊണ്ട് ഈ പ്രശ്നത്തിന്റെ വിഴുപ്പ് ചുമന്നിട്ട് കാര്യമില്ലെന്ന് മനസിലായ നെടുമുടി വേണു ഒടുവിൽ പ്രശ്‌നം പറഞ്ഞു തീർത്തു. മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ജഗതിയെ കണ്ടപ്പോൾ ‘നമ്മൾ തമ്മിൽ ഇങ്ങനെ വിഴുപ്പലക്കുന്നത് കാണാൻ ഇഷ്ടമുള്ളവരുണ്ടാകും.
എന്നാൽ ഞാന്‍ വിവാദത്തിനില്ല’ എന്ന് പറഞ്ഞു ഈ പ്രശ്നത്തെ ഒതുക്കി തീർക്കുകയാണ് നെടുമുടി ചെയ്തത്. അതോടെ ആ പിണക്കം മാറുകയും നിരവധി ചിത്രങ്ങളിൽ വീണ്ടുമവർ ഒന്നിച്ചു അഭിനയിക്കുകയും ചെയ്തു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…