സീരിയലുകൾ വഴിയും സിനിമകൾ വഴിയും കുറെയേറെ ആളുകൾക്ക് സുപരിചിതമാണ് നീന കുറുപ്പിന്റെ മുഖം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നീന കുറുപ്പിനും ഉണ്ടായി കാസ്റ്റിങ് കൗച്ച്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തിൽ ഒരു കോളേജ് ഗേൾ ആയി എത്തിയ നീന ആദ്യമായി നായികയായി എത്തിയത് മമ്മൂട്ടി ചിത്രം ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
കഴിഞ്ഞ 35 വർഷമായി അഭിനയ ലോകത്തിൽ ഉള്ള ആൾ കൂടി ആണ് നീന കുറുപ്പ്. മുപ്പതോളം സിനിമകൾ ആണ് ഇനി നീനയുടേതായി വരാൻ ഇരിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ആണ് നീന ഇതുവരെ ചെയ്തിട്ടുള്ളത്. സിനിമയിൽ കൂടാതെ എഴുപത്തിയഞ്ചോളം സീരിയലിൽ കൂടി അഭിനയിച്ചിട്ടുണ്ട് നീന കുറുപ്പ്.
ഇരുപത് വർഷം മുമ്പും മുപ്പത് വർഷം മുമ്പുള്ള കഥകൾ തുറന്ന് പറയുന്നവർക്കിടയിൽ രസകരമായിരിക്കും നീന കുറുപ്പിന്റെ കാസ്റ്റിംഗ് കൗച്ച് എന്തായലും സംഭവം ഇങ്ങനെയാണ്. മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക് കുറച്ചു കാലങ്ങൾ കഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി.
നായികയുടെ തോഴി ആയിട്ടൊ ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി. സിനിമ ജീവിതത്തിൽ അവസാനം കുറിക്കാൻ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു. ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്.
നിരവധി ലൊക്കേഷനുകളിൽ വലിയ കഥാപാത്രങ്ങൾ പറഞ്ഞു എത്തുമ്പോൾ ചെറിയ എന്തെങ്കിലും റോൾ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനിൽ എത്തുന്നത് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാൽ ലൊക്കേഷൻ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകർ അവരുടെ റൂമിലേക്ക് ക്ഷണിച്ചു.
ചിത്രത്തിന്റെ കാൻഡ്രോളർ ആണ് സംവിധായകർ അടുത്ത റൂമിൽ ഉണ്ടെന്നും ചെല്ലാൻ ആവശ്യപ്പെടുന്നതും.
തെല്ല് മടിച്ചെങ്കിലും രാത്രി ലേഡി നടിമാരെ റൂമിലേക്ക് വിളിച്ച സംവിധായകരോട് രണ്ട് പറയണം എന്ന് കരുതി തന്നെ നീന സംവിധായകരുടെ റൂമിലേക്ക് എത്തി. പക്ഷെ റൂമിൽ എത്തിയപ്പോൾ നീന മനസിൽ കരുതിയത് എല്ലാം ഉടഞ്ഞു വീണു.
ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോൾ കണ്ടത് പഞ്ച പാവങ്ങൾ ആയ റാഫിയെയും മേക്കർട്ടിനെയും. വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്കളങ്കമായത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം..??
എന്ത് റോൾ ആയാലും ചെയ്യും എന്ന് നീന അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു. ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളിൽ സൂപ്പർഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും. നീനയുടേത് ആയി ഇന്നും മലയാളികൾ ഓർക്കുന്ന സിനിമ ഒരുപക്ഷെ പഞ്ചാബി ഹൌസ് തന്നെ ആയിരിക്കും.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…