സൂപ്പർ താരവുമായുള്ള അവിഹിത ബന്ധം, കയ്യോടെ പൊക്കിയത് നടന്റെ ഭാര്യയും; തുടർന്ന് വിലക്കും കരിയറും അസ്തമിച്ചുപോയ നടി നികിതയുടെ ജീവിതം ഇങ്ങനെ..!!

ഒരുകാലത്തിൽ തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിന്ന താരമായിരുന്നു നികിത തുക്രാൽ. മലയാളികൾക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് നികിത. മലയാള സിനിമയിലെ മിന്നും താരം ഫഹദ് ഫാസിൽ ആദ്യമായി നായകനായി എത്തിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിൽ നായിക നികിത ആയിരുന്നു.

ആ ചിത്രം അന്നും ഇന്നും വലിയ വിജയമായി ആരും കരുതുന്നില്ല എങ്കിൽ കൂടിയും വസന്ത രാവിൻ കിളി വാതിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ആരാധകർ ഏറെയാണ്. 2002 സെപ്തംബർ 9-ന് സീ ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ടെലിവിഷൻ പരമ്പരയായ ആതി രഹേംഗി ബഹരെയ്നിന്റെ ഭാഗമായിരുന്നു തുക്രൽ.

പിന്നീട് തെലുങ്ക് ചിത്രമായ ഹായ് എന്ന ചിത്രത്തിലൂടെ അവർ ദക്ഷിണ ചലച്ചിത്ര മേഖലയിലേക്ക് മാറി. ഹായ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം തന്റെ അരങ്ങേറ്റം കൈയേത്തും ദൂരത്ത് തുക്രൽ അഭിനയിച്ചു. മലയാളം ചിത്രം ബോക്‌സ് ഓഫീസ് വിജയമായില്ല, പക്ഷേ കുറുമ്പ്, സംബരം തുടങ്ങിയ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ കൂടി താരം കൂടുതൽ അഭിനയ ലോകത്തിൽ സജീവമായി മാറുക ആയിരുന്നു.

പിന്നീട് മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ ബസ് കണ്ടക്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിൽ കൂടിയും ഇ ചിത്രവും ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയില്ല എന്നുള്ളതാണ് വാസ്തവം. യഥാർത്ഥത്തിൽ സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ആൾ ആണ് നികിത എന്ന് വേണം പറയാൻ.

ജൂഹുവിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നികിതയെ തെലുങ്ക് നിർമാതാവ് ആയ റാം നായിഡു കാണുകയും തന്റെ പുതിയ ചിത്രം ഹൈയിൽ നായികയായി എത്തുന്നതും. വെങ്കിട് പ്രഭുവിന്റെ സരോജ പോലുള്ള ചിത്രത്തിൽ കൂടി മികച്ച ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞ നികിതക്ക് എന്നാൽ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. 2011 ൽ ആയിരുന്നു സിനിമ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊടുള്ള വാർത്ത പറന്നത്.

കന്നഡ സിനിമയിലെ മിന്നും താരമായിരുന്ന ദർശനുമായി ഉള്ള ബന്ധം തന്നെ ആയിരുന്നു കാരണം. ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടെന്നുള്ള വാദവുമായി എത്തിയത് ദര്ശന്റെ ഭാര്യ തന്നെ ആയിരുന്നു. നികിതയും ദര്ശനും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കൂടി ആയിരുന്നു ഇത് ഉണ്ടായത് എന്നായിരുന്നു വാദം.

തുടർന്ന് ദര്ശന്റെ ഭാര്യ നൽകിയ പരാതിയിൽ നികിതയെ മൂന്നു വർഷത്തേക്ക് അഭിനയത്തിൽ നിന്നും വിലക്കി, എന്നാൽ വിലക്ക് പിന്നീട് പിൻവലിച്ചു. എന്നാൽ പിന്നീട് നികിത ഈ വിഷയത്തിനെ കുറിച്ച് പറഞ്ഞത്, ഇത്തരത്തിൽ ഉള്ള വിവാദ ഗോസ്സിപ് ഉണ്ടായതോടെ ഞാൻ ദർശനുമായി ഉള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. സംസാരിക്കുന്നത് പോലും നിർത്തി എന്നായിരുന്നു.

“ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, അവിഹിതബന്ധം ഉണ്ടായിരുന്നില്ല. വിജയലക്ഷ്മിക്കും സിനിമാലോകത്തിനാകെ ഇത് അറിയാമായിരുന്നു. എന്നിട്ടും, ഞാൻ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരു അഭിനേത്രി എന്ന നിലയിൽ, സഹനടന്മാരുമായി നല്ല ബന്ധം പങ്കിടുന്നത് വ്യക്തമാണ്, പക്ഷേ എന്റെ സൗഹൃദം. മറ്റൊരു രീതിയിൽ വ്യാഖാനിക്കപ്പെട്ടു എന്നായിരുന്നു നിഖിത ദര്ശന്റെ ഭാര്യ നടത്തിയ പ്രസ്താവനക്ക് മറുപടി നൽകിയത്. തുടർന്ന് വിവാഹം കഴിച്ച താരം ഇപ്പോൾ ഭർത്താവിനൊപ്പം ആണ് ഉള്ളത്.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

7 days ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

3 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago