ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായി എത്തിയ തോണ്ടി മുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമ ലോകത്ത് എത്തിയ നടിയാണ് നിമിഷ സജയൻ.
ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിലുള്ള പുരസ്‌കാരവും നേടി.
ഇതൊക്കെ ആണെങ്കിലും ചലച്ചിത്ര ലോകത്ത് പിടിച്ചു നിൽക്കാൻ അഭിനയം മാത്രം പോരാ, സൗന്ദര്യം വേണം എന്ന് ഒരു കൂട്ടം ആളുകൾ ആക്രമിച്ചപ്പോൾ തകർന്ന് പോയി നിമിഷ.
യുവ സംവിധായക സൗമ്യ സദാനന്ദൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്.
സൗമ്യ ആദ്യമായി സ്വതന്ത്ര സംവിധായക ആയ ചിത്രമായിരുന്നു മാഗല്യം തന്തുനാനേന.
കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് നിമിഷയാണെന്നറിഞ്ഞപ്പോള്‍ പലരും വിമര്‍ശനവുമായി എത്തിയിരുന്നുവെന്ന് സംവിധായിക പറയുന്നു.
ഒരുവിഭാഗം ഫാന്‍സ് പ്രവര്‍ത്തകരും പ്രേക്ഷകരുമായിരുന്നു താരത്തെ വിമര്‍ശിച്ചത്. സൗന്ദര്യമില്ലാത്തതിന്റെ പേരിലായിരുന്നു അവര്‍ നിമിഷയെ അവഹേളിച്ചത്. തുടക്കത്തില്‍ ഇത് അവളേയും ബാധിച്ചിരുന്നു. അവൾ തന്നെ വിളിച്ചു കരഞ്ഞു.
തളര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അവള്‍ അതിനെ മറികടക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കഥയായിരുന്നു താന്‍ അന്നവള്‍ക്ക് പറഞ്ഞുകൊടുത്തത്.
മോശം കമന്റുകൾ വരുമ്പോൾ കൂടുതൽ ഓർജസ്വലൻ ആകുന്നവൻ ആയിരുന്നു സച്ചിൻ എന്നും തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം മറുപടി നൽകിയിരുന്നത് എന്നും സൗമ്യ നിമിഷയോട് പറഞ്ഞു.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…