വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചുള്ള കഥ പറഞ്ഞ ചിത്രമാണ് മോഹൻലാൽ നായകനാക്കി സംഗീത് ശിവൻ ഒരുക്കിയ നിർണ്ണയം. മോഹൻലാൽ ഡോക്ടർ റോയ് എന്ന കഥാപാത്രതെയാണ് അവതരിപ്പിച്ചത്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
എന്നാൽ, ഈ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു എന്നാണ് സംഗീത് ശിവൻ വെളിപ്പെടുത്തിയിരിക്കുന്നത്, എന്നാൽ ഡേറ്റ് ഇല്ലാതെ ഇരുന്ന മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറുക ആയിരുന്നു. വളരെ സീരിയസ് ആയി കഥ പറയുന്ന രീതിയിൽ ആണ് മമ്മൂട്ടിക്ക് വേണ്ടി നിർണ്ണയത്തിൽ ആദ്യം തിരക്കഥ ഒരുക്കിയിരുന്നത്. എന്നാൽ, മോഹൻലാൽ ചിത്രത്തിലേക്ക് എത്തിയപ്പോൾ തിരക്കഥയിൽ വ്യത്യാസം വരുത്തിയെന്നു സംഗീത് ശിവൻ പറയുന്നു.
മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ തിരക്കഥയിൽ ഏറെ സീരിയസ് ആയിരുന്നു കഥാപാത്രം ആയിരുന്നു എങ്കിൽ, മോഹൻലാൽ എത്തിയപ്പോൾ ചിത്രത്തിൽ റോമൻസും കോമഡിയും കൂടി ചേർത്തു എന്നും, മോഹൻലാൽ നിർണ്ണയത്തിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് എന്നും ഡോക്ടർ റോയ് എങ്ങനെ ആയിരിക്കണോ അങ്ങനെ തന്നെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത് എന്നും സംഗീത് ശിവൻ പറയുന്നു.
എന്നാൽ, ചിത്രം റിലീസ് ആയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടി ആയിരുന്നു എന്നും ‘നല്ല സിനിമയാണ്, ഇതിൽ അവൻ തന്നെയാണ് നല്ലത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നും അത് തനിക്ക് വലിയ പ്രചോദനം നൽകി എന്നും സംഗീത് ശിവൻ പറയുന്നു.
ചിത്രത്തിലെ ഓപ്പറേഷൻ സീനിൽ ഡോക്ടർ റോയിയുടെ മുഖഭാവങ്ങൾ അല്ല എടുത്ത് എന്നും കൈ വിരലുകളുടെ ചലനം ആണ് എടുത്ത് എന്നും എന്നാൽ, മോഹൻലാലിന്റെ ചലനങ്ങൾ ഒരു ഡോക്ടറുടെ പോലെ തന്നെ ആയിരുന്നു എന്നും അത് തന്നെ അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറയുന്നു.
ഒരു പ്രൊഫഷണൽ ഡോക്ടർ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരുന്നു മോഹൻലാൽ, ജീവിതമാണോ അഭിനയമാണോ എന്ന് ഒരിക്കലും വേർതിരിക്കാൻ കഴിയാത്ത അഭിനയ മികവ്, ഒരിക്കലും നമ്മളെ സമ്മർദത്തിൽ ആക്കാത്ത അഭിനയ മികവ് ഉള്ള നടനാണ് മോഹൻലാൽ.
ഇനിയൊരു മോഹൻലാൽ ചിത്രം ഉണ്ടാവുമോ എന്നുള്ള ചോദ്യത്തിന്, മോഹൻലാൽ എന്ന നടന്റെ റേഞ്ച് തന്നെ ഇപ്പോൾ മാറി എന്നും അതിന് അനുസൃതമായി ഒരു ചിത്രം എടുക്കാൻ കഴിയും എങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ എന്നും സന്മനസ്സ് ഉള്ളവർക്ക് സമാധാനം പോലുള്ള ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ആണെങ്കിൽ കൂടിയും മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഇപ്പോൾ വേറെ ലെവലിൽ ആണെന്നും സംഗീത് ശിവൻ കൂട്ടിച്ചേർത്തു, മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് സംഗീത് ശിവൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…