ആർ ജെ ആയി ആയിരുന്നു നൈല ഉഷയുടെ തുടക്കം എങ്കിലും ആർ ജെ ജീവിതത്തിൽ നിന്നും മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയതോടെ മലയാള സിനിമക്ക് നല്ലൊരു അഭിനേതാവിനെ കൂടി കിട്ടി.
വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തി തിളങ്ങിയ ചുരുക്കം ചില നായികമാരിൽ ഒരാൾ ആണ് നൈല ഉഷ. തന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്കായി പങ്കുവെക്കുന്ന താരം ആണ് നൈല ഉഷ. നൈല മുമ്പൊരിക്കൽ നടത്തിയ പ്രസ്താവന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം ഞാനും അനുഭവിച്ചിട്ടുണ്ട് എന്നാണു നൈല പറയുന്നത്. റോഡരികിലേ ചൂളം വിളിയും കൂകി വിളിയും കേട്ടില്ല എന്ന് നടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പ്രൈവറ്റ് ബസിലെ കമ്പിയിൽ തൂങ്ങി നിന്ന് വിദ്യാലയത്തിലേക്കുള്ള യാത്രക്കിടയിൽ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്. ഏതൊരു തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് എതിരെയുള്ള ചൂഷണം കുറവൊന്നും ഇല്ല.
കേരളത്തിൽ മാത്രമല്ല ലോകത്തിൽ എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റുകൾ ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമത്തിൽ കൂടി മാത്രമേ മറികടക്കാൻ സാധിക്കൂ.
എന്നാൽ ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായിയിൽ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് നൈല പറയുന്നത്. ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് ദുബായിയിൽ പുറത്തിറങ്ങാം. അവിടത്തെ നിയമങ്ങൾ അത്രക്കും ശക്തമാണ് എന്ന് നൈല ഉഷ പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…