എംജിആർ നായകനായി എത്തിയ പാശത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് ഷീല. 1960 മുതൽ അഭിനയ ലോകത്തിൽ ഉള്ള താരം ഇരുപത് വര്ഷം തുടർച്ചയായി മലയാളത്തിൽ ലേഡി സൂപ്പർസ്റ്റാർ ആയി നിന്നു.
ഭാഗ്യജാതകം എന്ന മലയാളം സിനിമ ആണ് ഷീല നായികയായി ആദ്യം പുറത്തിറങ്ങിയത്. പ്രേം നസിറിനൊപ്പം മുന്നൂറിൽ കൂടുതൽ ചിത്രങ്ങളിൽ നായികയായി എത്തിയ ഷീലയുടേത് മറ്റാർക്കും ലോക സിനിമയിൽ ഇതുവരെയും തകർക്കാൻ കഴിയാത്ത റെക്കോർഡ് ആണ്.
1980 കളിൽ അഭിനയ ലോകത്തിൽ നിന്നും ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വന്നത് 2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ആയിരുന്നു.
ജയറാം ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോൾ ഷീലാമ്മ തന്നെ കുറിച്ച് പറഞ്ഞ കാര്യവും അതുപോലെ ഷീലാമ്മയെ കുറിച്ച് മോശമായി നടക്കുന്ന പ്രവണതകളെ കുറിച്ചും തുറന്നു പറയുകയാണ് ജയറാം. നടൻ ജയറാമിന്റെ വാക്കുകൾ ഇങ്ങനെ…
ഷീലാമ്മ എന്നെ കുറിച്ച് പറഞ്ഞത്. എന്നെ കാണുമ്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ പോലെയാണ് എന്നാണ്. എന്നാൽ എന്താണ് അങ്ങനെ ഷീലാമ്മ പറയാൻ കാരണം എന്ന് എനിക്ക് അറിയില്ല. എന്തായാലും സന്തോഷമുള്ള കാര്യമല്ലേ..
ഭഗവാനെ പോലെയല്ലേ എന്നാണ് ഷീലാമ്മ പറഞ്ഞത്. ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു കാലഘട്ടത്തിൽ ലേഡി സൂപ്പർസ്റ്റാർ ആയി വിലസിയ ആൾ ആണ് ഷീലാമ്മ. അവർ അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം ആണ് ഉള്ളത്.
എനിക്ക് ഏറെ ഇഷ്ടമുള്ള നടികൂടിയാണ് ഷീലാമ്മ. എത്രയെത്ര സിനിമകളിൽ മികച്ച അഭിനയമാണ് അവർ ചെയ്തിരിക്കുന്നത്. സത്യൻ മാസ്റ്റർക്കും നസീർ സാറിനുമൊപ്പം എത്രയെത്ര ഹിറ്റ് ചിത്രങ്ങളിൽ എത്രയോ വര്ഷം ആണ് അവർ അഭിനയിച്ചത്.
ഷീലാമ്മയുടെ ഓരോ ചലനങ്ങളും അതുപോലെ അഭിനയവും ഡയലോഗും എല്ലാം തനിക്ക് വല്ലാതെ ഇഷ്ടമാണ്. എന്നെ വല്ലാതെ സങ്കടപ്പെടുത്തിയ കാര്യമാണ് ഷീലാമ്മയെ പോലെ പഴയ താരങ്ങളെ മോശമായി ഇന്നത്തെ തലമുറ അനുകരിക്കുന്നത്.
പല വേദികളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്. പുതുതലമുറ ഷീലാമ്മയെയും സത്യൻ മാഷിനെയും അനുകരിക്കുന്നത് കാണുമ്പോൾ കളിയാക്കുന്നത് പോലെ ആണ് തോന്നാറുള്ളത്. അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ഇത്തരം അനുകരണങ്ങൾ നടത്തുന്ന ആളുകൾ ആരും അവരുടെ പഴയ സിനിമകൾ കണ്ടിട്ട് പോലും ഉണ്ടാവില്ല. ചിലർക്ക് ഷീലാമ്മ ആരാണെന്നു പോലും അറിയില്ല. ആരെങ്കിലും ഒക്കെ കാണിക്കുന്നത് അവരും കാണിക്കുന്നു.
ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ വിഷമം തോന്നാറുണ്ട്. ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ എന്നും തോന്നിപ്പോകാറുണ്ട്. മിമിക്രിയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ ജയറാം രോഷത്തോടെ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…